1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Director Sidhique about Mammootty

നൂറ് ശതമാനത്തെ നൂറ്റിപ്പത്ത് ആക്കുന്ന ഒരാളേയുള്ളൂ, അത് മമ്മൂക്കയാണ്: സംവിധായകൻ സിദ്ദിഖ് പറയുന്നു

നൂറ് ശതമാനത്തെ നൂറ്റിപ്പത്ത് ആക്കുന്ന ഒരാളേയുള്ളൂ, അത് മമ്മൂക്കയാണ്: സംവിധായകൻ സിദ്ദിഖ് പറയുന്നു

മമ്മൂട്ടി
സിദ്ദിഖ് - മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു ഹിറ്റ്‌ലർ. അത് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു. ഈ ചിത്രത്തിന് ശേഷം ഇവർ ഒരുമിച്ച 'ഭാസ്‌ക്കർ ദി റാസ്‌ക്കൽ' എന്ന ചിത്രവും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.
 
ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതുതന്നെയാണ്. സംവിധായകൻ സിദ്ദിഖിന് മമ്മൂക്കയെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മമ്മൂക്കയെക്കുറിച്ച് സിദ്ദിഖ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 
 
സിനിമയുടെ ഡബ്ബിംഗില്‍ മമ്മൂട്ടിയെ വെല്ലാന്‍ മറ്റൊരു താരമില്ലെന്ന് സിദ്ധിഖ് പറയുന്നു. മമ്മൂക്കയോളം ഡബ്ബിംഗില്‍ മികവ് പുലര്‍ത്തുന്ന മറ്റൊരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. മറ്റു താരങ്ങള്‍ അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുക്ക് നൂറില്‍ നൂറും തരാറുണ്ട്. എന്നാല്‍ ഡബ്ബിംഗില്‍ എത്തുമ്പോള്‍ അത് 90 ശതമാനത്തിലേക്കോ 95 ശതമാനത്തിലേക്കോ എത്തും. എന്നാല്‍ ഡബ്ബിംഗില്‍ ആ നൂറിനെ നൂറ്റിപ്പത്ത് ശതമാനം ആക്കുന്ന ഒരാളേയുളളു അത് മമ്മൂക്കയാണ്'- സിദ്ദിഖ് പറഞ്ഞു.
About Writer
Rijisha M.
അടുത്ത ലേഖനം
അനുഷ്കയ്ക്ക് പകരമാകാൻ ദീപിക? ബാഹുബലി ബോളിവുഡിൽ എത്തുമോ ?