അനുബന്ധ വാര്‍ത്തകള്‍
- ‘ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയിലിരുന്നതെന്ന് ആളുകൾ ചോദിക്കില്ലേ‘, രജനികാന്തിനെ പരിഹസിച്ച് കമൽഹാസൻ
- 15 ദിവസം, 25 കോടിക്ക് മുകളിൽ സ്വന്തമാക്കി മമ്മൂട്ടിയുടെ ക്ലാസ് ചിത്രം!
- ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ 100 അടി ഉയരത്തിൽ ഇനി ത്രിവർണ പതാക പാറും
- നാരങ്ങ ഒരു സംഭവം തന്നെ, അടുക്കളയിൽ നാരങ്ങകൊണ്ടുള്ള ഈ പൊടിക്കൈകൾ അറിയൂ !
- രാഷ്ട്രീയക്കുരുക്കിൽ അകപ്പെട്ട് സി പി എം, തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി നേരിട്ടേക്കും
സ്വന്തം അഭിനയത്തെക്കുറിച്ച് ദിലീഷ് പോത്തന് പറയാനുള്ളത് ഇതാണ് !
ചെയ്ത സിനിമകളെല്ലാം പ്രേക്ഷകരുടെ മാനസ് കീഴടക്കി. ആദ്യമായി നിർമ്മിച്ച സിനിമയും ആളുകൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ദിലീഷ് പോത്തൻ എന്ന സംവിധയകനെയും നടനെയും നിർമ്മാതാവിനെയും ഇപ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ അഭിനയ രംഗത്തെത്തിയതിന് പിന്നിലെ കാരണം ഇപ്പോ വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീഷ് പോത്തൻ.
കാശുകിട്ടുന്നതുകൊണ്ട് മാത്രമാണ് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് എന്ന് ദിലീഷ് പോത്തൻ തുറന്നു പറഞ്ഞു. അസോസിയേറ്റ് ഡയറക്ടറെക്കാൾ പ്രതിഫലം അഭിനയിച്ചാൽ ലഭിക്കും എന്ന് തിരിച്ചറിവാണ് തുടക്കകാലത്ത് അഭിനയ രംഗത്തെത്തിച്ചത്.
സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലൂടെ ആഷിക് അബുവാണ് എന്നെ അഭിനയതാവാക്കിയത്. അതിനു ശേഷം നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചു. എന്നാൽ അഭിനയത്തെ ഗൌരവത്തോടെ കാണാൻ തുടങ്ങിയത് അടുത്തിടെയാണ് ദിലീഷ് പോത്തൻ പറഞ്ഞു.
സ്ക്രീനിൽ ഞാൻ അഭിനയിച്ച രംഗങ്ങൾ കാണുമ്പോൾ ഒന്നും ശരിയായില്ല എന്ന തോന്നലാണ്. ആളുകൾ അഭിനന്ദിക്കുകയും ചില രംഗങ്ങൾ കണ്ട് ചിരിക്കുകയുമെല്ലാം ചെയ്യുമെങ്കിലും എന്റെ അഭിനയം അത്ര പോരാ എന്നാണ് എന്റെ അഭിപ്രായം എന്നും ദിലീഷ് പോത്തൻ പറയുന്നു.