അനുബന്ധ വാര്‍ത്തകള്‍
- ദിലീപ് സൂത്രധാരന്‍, ഗൂഢാലോചന അസാധാരണ സംഭവം; നടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പൊലീസ്
- 20 സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ട്, നടന്നത് റേപ്പ് ക്വട്ടേഷനെന്ന് സർക്കാർ കോടതിയിൽ
- ഭാഗ്യം കൂടാന്‍ ജോത്സ്യന് പറഞ്ഞത് കേട്ട് പേരിന്റെ സ്പെല്ലിങ് മാറ്റി; എന്നിട്ടും ദിലീപിന് രക്ഷയില്ല, ജനപ്രിയനെ തുണയ്ക്കാതെ സംഖ്യാശാസ്ത്രം
- ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച വിഐപി ശരത്തെന്ന് സംശയം
- ക്ഷേത്ര ദര്‍ശനം നടത്തി ദിലീപ്, വീഡിയോ
ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്; വീണ്ടും അറസ്റ്റ്?
നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ പല ഘട്ടങ്ങളിലും ദിലീപ് ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണ സംഭവമാണ്. കേസില്‍ ദിലീപിന്റെ പങ്കാളിത്തം കൂടുതല്‍ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകളെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. നടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. കേസില്‍ ദിലീപിന്റെ അറസ്റ്റ് തടയരുതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കുള്ള വാദമുഖങ്ങള്‍ ശക്തമാക്കുകയാണ് പ്രോസിക്യൂഷന്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിക്കും.
അടുത്ത ലേഖനം