1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dhanush Raayan Film actor

ഒരുപാട് കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നേരിട്ടിട്ടുണ്ട്: എന്നിലെ സൗന്ദര്യത്തെ അറിഞ്ഞത് പ്രേക്ഷകരെന്ന് നടന്‍ ധനുഷ്

Dhanush
ഒരുപാട് കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നേരിട്ടിട്ടുണ്ടെന്നും എന്നിലെ സൗന്ദര്യത്തെ അറിഞ്ഞത് പ്രേക്ഷകരാണെന്നും നടന്‍ ധനുഷ് പറഞ്ഞു. ധനുഷ് സംവിധാനം ചെയ്യുന്ന രായന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം. ആദ്യ സിനിമ അഭിനയിച്ചതിനു ശേഷം സിനിമയില്‍ തുടരേണ്ടെന്നാണ് കരുതിയതെന്നും സൗന്ദര്യത്തിന്റെ പേരില്‍ നിരവധി കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും നേരിട്ടിട്ടുണ്ടെന്നും നടന്‍ പറഞ്ഞു.
 
ഇന്നും സിനിമയില്‍ താന്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പ്രേക്ഷകരുടെ പിന്തുണകൊണ്ട് മാത്രമാണ്. അവരാണ് എന്നിലെ സൗന്ദര്യത്തെ കണ്ടത്. ആദ്യ സിനിമ കഴിഞ്ഞ് എങ്ങോട്ടെങ്കിലും പോകാമെന്ന് കരുതിയ ഞാനാണ് ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. 2000ലാണ് ധനുഷ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. 
അടുത്ത ലേഖനം
കെജിഎഫ് 3ൽ റോക്കി ഭായ്ക്ക് വില്ലനാവുന്നത് അജിത്തോ? പ്രശാന്ത് നീൽ യൂണിവേഴ്സിൽ തലയും എത്തുമെന്ന് റിപ്പോർട്ട്