അഭിറാം മനോഹർ|
Last Modified ബുധന്‍, 15 മെയ് 2024 (18:09 IST)
ധനുഷ് നായകനായും സംവിധായകനായും എത്തുന്ന പുതിയ ചിത്രമാണ് രായന്‍. വമ്പന്‍ മെയ്‌ക്കോവറില്‍ താരം എത്തുന്ന സിനിമയുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമയായാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ സിനിമ കേരളത്തില്‍ ഗോകുലം മൂവീസാകും തിയേറ്ററുകളില്‍ എത്തിക്കുക എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ജൂലൈ 13നാണ് സിനിമയുടെ റിലീസ്. ധനുഷിനെ കൂടാതെ കാളിദാസ് ജയറാം,സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത് കുമാര്‍,ദുഷറ,അപര്‍ണ ബാലമുരളി തുടങ്ങി വലിയ താരനിര തന്നെ സിനിമയില്‍ ഭാഗമാകുന്നുണ്ട്. എസ് ജെ സൂര്യ,പ്രകാശ് രാജ്,സെല്‍വരാഘവന്‍ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന സിനിമയ്ക്ക് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്മാനാണ്.