1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Devadoothan re-releases after 24 years collection report

രണ്ടാം വരവ് വെറുതെ ആയില്ല ! 'ദേവദൂതന്‍' വന്‍ വിജയത്തിലേക്ക്, രണ്ടാം വാരത്തില്‍ തിയേറ്ററുകളുടെ എണ്ണത്തില്‍ കുതിപ്പ്

Jagathy Sreekumar in Devadoothan
മോഹന്‍ലാലിന്റെ ദേവദൂതന്‍ രണ്ടാം വരവില്‍ വന്‍ വിജയമായി മാറിക്കഴിഞ്ഞു. 2000 ല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ സിനിമ 24 വര്‍ഷങ്ങള്‍ക്കുശേഷം തിയേറ്ററുകളില്‍ എത്തിയത് വെറുതെ ആയില്ല.
 
ജൂലൈ 26നായിരുന്നു 4കെ, ഡോള്‍ബി അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട സിനിമ റിലീസ് ചെയ്തത്. 56 തിയേറ്ററുകളില്‍ ആയിരുന്നു റിലീസ്. രണ്ട ദിനം ആയതോടെ സ്‌ക്രീന്‍ കൗണ്ടര്‍ വര്‍ധിപ്പിച്ചു. നൂറോളം തിയേറ്ററുകളില്‍ രണ്ടാം ദിനം സിനിമ പ്രദര്‍ശിപ്പിച്ചു. രണ്ടാം വാരത്തിലേക്ക് കടന്നതോടെ 100 തിയേറ്ററുകളില്‍ നിന്ന് 143 ആക്കിയിരിക്കുകയാണ് ദേവദൂതന്‍.
 
 കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെ സ്‌ക്രീനുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്ത് 21 തിയേറ്ററുകളില്‍ ദേവദൂതന്‍ പ്രദര്‍ശിപ്പിക്കും.ബെംഗളൂരു, മംഗളൂരു, മൈസൂരു, ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ തുടങ്ങിയിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്.യുഎഇയിലും ജിസിസിയിലും ജൂലൈ 26ന് തന്നെ റിലീസ് ചെയ്തിരുന്നു.
 
   
 
  
 
 
അടുത്ത ലേഖനം
പുത്തന്‍ ലുക്കില്‍ അഞ്ജു കുര്യന്‍, ഫോട്ടോഷൂട്ട് വൈറല്‍