അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി തന്നെ മരയ്ക്കാർ, മോഹൻലാലും പ്രിയദർശനും പറഞ്ഞത് കള്ളം?
- രഞ്ജിത്തും മമ്മൂക്കയും വീണ്ടുമെത്തുന്നു - അണിയറയിൽ ഒരുങ്ങുന്നത് പ്രാഞ്ചിയേട്ടൻ ടു?
- ‘ഓള് ഉമ്മച്ചിക്കുട്ടി ആണേൽ ഞാൻ നായരാടാ, നായർ’ - ജാതീയതയെ ചൂഷണം ചെയ്ത ഡയലോഗുകൾ
- 'പേന എടുത്തെഴുതിയാല്‍ അത് മാസ്സാക്കുന്ന ആളാണ് ഹനീഫ് അദേനി‘; ആദ്യം മമ്മൂട്ടി, ഇപ്പോൾ നിവിൻ!
- ഒരു പ്രൊഫഷണല്‍ മര്യാദ അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു, മമ്മൂക്ക മരയ്ക്കാർ ആകും: പ്രൊജക്ട് ഉപേക്ഷിച്ചെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ഓഗസ്റ്റ് സിനിമാസ്
മമ്മൂട്ടി ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റ് മോഹന്‍ലാലിന്റെ ലൊക്കേഷനിൽ; അന്ന് സംഭവിച്ചത് എന്ത്?
മമ്മൂട്ടി ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റ് മോഹന്‍ലാലിന്റെ ലൊക്കേഷനിൽ; അന്ന് സംഭവിച്ചത് എന്ത്?
മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി തിരക്കഥ എഴുതിക്കൊണ്ട് മലയാളത്തില്‍ ഏറ്റവും തിരക്കേറിയ രചയിതാവായി മാറിയ സ്ക്രീന്‍ റൈറ്ററാണ് ഡെന്നിസ് ജോസഫ്. ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയ രണ്ട് ചിത്രങ്ങൾ ഒരേസമയം താരരാജാക്കന്മാരെവെച്ച് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.
മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം രാജാവിന്റെ മകനും, മമ്മൂട്ടിയുടെ ആയിരം കണ്ണുകളും ആയിരുന്നു ആ രണ്ട് ചിത്രങ്ങൾ. തമ്പി കണ്ണന്താനം മോഹൻലാൽ ചിത്രവും ജോഷി മമ്മൂട്ടി ചിത്രവും സംവിധാനം ചെയ്യുകയും ചെയ്‌തു. എന്നാൽ രണ്ടു സിനിമകളും ഒരേ സമയം എഴുതിയതിനാല്‍ തിരക്കഥകള്‍ പരസ്പരം മാറിപ്പോയിട്ടുണ്ടെന്നു വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്.
ജോഷിയുടെ അസിസ്സന്റിന്‍റെ കൈയ്യില്‍ മമ്മൂട്ടി ചിത്രത്തിന് പകരം മോഹന്‍ലാലിന്‍റെ രാജാവിന്റെ മകന്റെ സ്ക്രിപ്റ്റ് കൊടുത്തു വിട്ടുണ്ടെന്നും, അത് പോലെ മറിച്ച് സംഭവിച്ചതുമായ രസകരമായ നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഡെന്നിസ് ജോസഫ്. സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രമിലാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥകൃത്ത് മനസ്സ് തുറന്നത്.