1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Deleted scenes on Mahanati getting viral

മഹാനടിയിൽ നിന്ന് നീക്കംചെയ്‌ത രംഗങ്ങൾ വൈറലാകുന്നു

മഹാനടിയിൽ നിന്ന് നീക്കംചെയ്‌ത രംഗങ്ങൾ കാണാം

Mahanathi
മുന്‍ തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന മഹാനദി മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ പ്രയാണം തുടരുകയാണ്ത്.1950ല്‍ ടോളിവുഡിലൂടെ തന്‍റെ അഭിനയജീവിതം ആരംഭിച്ച സാവിത്രിയുടെ 1940 മുതലുള്ള നാല്‍പത് വര്‍ഷങ്ങളാണ് സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്. കീർത്തി സുരേഷ് സാവിത്രിയായും ദുൽഖർ ജെമിനി ഗണേഷുമായാണ് ചിത്രത്തിൽ വരുന്നത്.
 
1995-ൽ സാവിത്രി നായികയായി പുറത്തിറങ്ങിയ മിസിയമ്മയിലെ വാരായോ വെണ്ണിലവേ എന്ന പുനരാവിഷ്‌ക്കരണ രംഗങ്ങൾ ചിത്രത്തിൽ നിന്ന് നീക്കംചെയ്‌തിരുന്നു. എന്നാൽ നീക്കംചെയ്‌ത ഈ രംഗങ്ങൾ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആവശ്യമുള്ളത്രയും രംഗങ്ങൾ ഉള്ളതിനാലാണ് ഇവ സിനിമയിൽ നിന്ന് നീക്കം ചെയ്‌തതെന്ന് ദുൽഖർ അറിയിച്ചിരുന്നു.
 
ആദ്യ 9 ദിവസം കൊണ്ട് 41.80 കോടി രൂപയാണ് ചിത്രം നേടിയത്. ഇതുവരെയായി 60 കോടിയോളം കളക്‌ടുചെയ്‌തുവെന്നാണ് റിപ്പോർട്ട്. യുഎസ് ബോക്സ് ഓഫീസില്‍ മഹാനടി വലിയ വിജയമായിരന്നു. നിര്‍വാണ സിനിമാസാണ് ചിത്രം യുഎസില്‍ വിതരണം ചെയ്യുന്നത്.
About Writer
Rijisha M.
അടുത്ത ലേഖനം
ബോളിവുഡിൽ വീണ്ടും താരവിവാഹം; രൺവീർ-ദീപിക വിവാഹം നവംബറിൽ