അപർണ|
Last Modified വ്യാഴം, 24 മെയ് 2018 (15:36 IST)
ദുൽഖർ സൽമാനെ വെല്ലുവിളിച്ച് തെലുങ്ക് നടനും നാഗാർജുനയുടെ മകനുമായ അഖിൽ അക്കിനേനി. ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി 'HumFitIndiaFit' ചലഞ്ച് കാംപെയ്നുമായി ബന്ധപ്പെട്ടാണ് അഖിലിന്റെ വെല്ലുവിളി.
ജിമ്മിൽ പരിശീലനം നടത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തായിരുന്നു അഖിലിന്റെ വെല്ലുവിളി. ദുൽഖറിനെ മാത്രമല്ല നാഗാർജുന, വരുൺ ധവാൻ, നാഗ ചൈതന്യ എന്നിവരെയും അഖിൽ വെല്ലുവിളിച്ചിട്ടുണ്ട്.
നേരത്തെ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. മോദിക്ക് പുറമേ കോഹ്‌ലിയുടെ ഭാര്യയായ അനുഷ്‌ക ശര്‍മ്മ, മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി എന്നിവരെയാണ് താരം വെല്ലുവിളിച്ചത്.
ഈ ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമിട്ടത് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ്. പുഷ് അപ്പ് ചെയുന്ന വീഡിയോ സഹിതമായിരുന്നു റാത്തോഡിന്റെ വെല്ലുവിളി. കോഹ്ലി, സൈന നെഹ്വാള്‍, ഹൃത്വിക്ക് റോഷന്‍ എന്നിവരാണ് അദ്ദേഹം വെല്ലുവിളിച്ചത്.
ഹൃത്വിക്കും ഈ വെല്ലുവിളി ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡയയില്‍ ഹൃത്വിക്ക് സൈക്കിംഗ് നടത്തുന്ന വീഡിയോ ഇതിന്റെ ഭാഗമായിട്ട് പങ്കുവച്ചിരുന്നു.