1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. David Warner on Pushpa 2 Allu Arjun

'അടിപൊളി വര്‍ക്ക് ബ്രദര്‍'; പുഷ്പ 2ന് ആശംസകളുമായി ഡേവിഡ് വാര്‍ണര്‍

David Warner
പുഷ്പ 2ന് ആശംസകളുമായി ഡേവിഡ് വാര്‍ണര്‍. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പുഷ്പയ്ക്ക് ഡേവിഡ് വാര്‍ണര്‍ ആശംസകള്‍ അറിയിച്ചത്. അടിപൊളി വര്‍ക്ക് ബ്രദര്‍ എന്നായിരുന്നു ക്യാപ്ഷന്‍. നേരത്തെ പുഷ്പ2വില്‍ ഡേവിഡ് വാര്‍ണര്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. കഴിഞ്ഞദിവസം പുഷ്പയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. 
 
എപ്പോഴും ഇന്ത്യന്‍ സിനിമകളോട് തന്റെ സ്‌നേഹം തുറന്നുപറയുന്ന താരമാണ് ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലില്‍ ഭാഗമായതിന്റെ പിന്നാലെയാണ് ഇന്ത്യന്‍ സിനിമ പാട്ടുകളില്‍ റീലുകള്‍ ചെയ്ത് വാര്‍ണര്‍ ശ്രദ്ധേയനാകുന്നത്. ഈയടുത്ത് പുഷ്പ ടുവിലെ പുഷ്പ പുഷ്പ പുഷ്പരാജ് എന്ന ഗാനത്തിന് ചുവടുവെച്ച് ചെയ്ത വീഡിയോ വലിയ വൈറലായിരുന്നു.
അടുത്ത ലേഖനം
സീരിയൽ നിരോധിക്കണമെന്ന് അഭിപ്രായമില്ല, പക്ഷേ സെൻസറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ