സാമന്തയെ പിന്നിലാക്കി ശ്രീലീല: 'പുഷ്പ 2'വിലെ ഒറ്റ ഗാനത്തിന് വന്‍ പ്രതിഫലം

നിഹാരിക കെ എസ്| Last Modified ചൊവ്വ, 12 നവം‌ബര്‍ 2024 (13:05 IST)
‘പുഷ്പ 2’വില്‍ ഐറ്റം നമ്പര്‍ അവതരിപ്പിക്കാനായി നടി ശ്രീലീല വാങ്ങുന്നത് വന്‍ പ്രതിഫലം. ‘പുഷ്പ: ദ റൈസ്’ എന്ന ആദ്യ ഭാഗത്തില്‍ ‘ഊ ആണ്ടവാ’ എന്ന ഗാനരംഗത്തില്‍ സാമന്ത ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇതിനായി ഒരു കോടി ആയിരുന്നു സാമന്ത വാങ്ങിയത്. എന്നാൽ, പ്രതിഫലത്തിന്റെ കാര്യത്തിൽ സാമന്തയെ പിന്നിലാക്കിയിരിക്കുകയാണ് ശ്രീലീല. മൂന്ന് കോടിയാണ് ശ്രീലീല വാങ്ങുന്നത്.

ഒരൊറ്റ ഡാന്‍സിനായി ശ്രീലീല വാങ്ങുന്നത് 3 കോടി രൂപ വരെയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കോടി രൂപയായിരുന്നു സാമന്ത ഒരു ഡാന്‍സിനായി വാങ്ങിയത്. ‘ഗുണ്ടൂര്‍ കാരം’ എന്ന ചിത്രത്തിലെ കുര്‍ച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല.

അതേസമയം, അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ 2. 2021ല്‍ പുറത്തിറങ്ങി പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം നേടിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂള്‍ എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യയില്‍ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു.

ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :