1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Goa Vine Shop Allu Arjun

ഗോവയില്‍ നിന്ന് മദ്യം വാങ്ങിയത് താന്‍ തന്നെയെന്ന് അല്ലു അര്‍ജുന്‍

Goa Vine Shop
ഗോവയില്‍ നിന്ന് മദ്യം വാങ്ങിയത് താന്‍ തന്നെയെന്ന് അല്ലു അര്‍ജുന്‍. ഏഴുവര്‍ഷം മുമ്പ് വൈറലായ തന്റെ ഒരു വീഡിയോയെ കുറിച്ചായിരുന്നു അല്ലു അര്‍ജുന്‍ പറഞ്ഞത്. നന്ദമൂരി ബാലകൃഷ്ണയുടെ സ്റ്റോപ്പബിള്‍ വിത്ത് എന്‍ ബി കെ സീസണ്‍ ഫോര്‍ എന്ന ടോക് ഷോയില്‍ എത്തിയപ്പോഴായിരുന്നു നടന്‍ ഇത് പറഞ്ഞത്. ഷോയുടെ പ്രമോ വീഡിയോയിലാണ് ഇക്കാര്യം ഉള്ളത്. ഇതിപ്പോള്‍ വൈറലായിരിക്കുകയാണ്. ഗോവയിലെ ഒരു വൈന്‍ ഷോപ്പില്‍ നിന്നും അല്ലു അര്‍ജുന്‍ മദ്യം വാങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ 2017ലായിരുന്നു പ്രചരിച്ചത്. ഇതിനു ശേഷം താരത്തിന് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു.
 
ഇതിനെക്കുറിച്ച് ഷോയില്‍ ബാലകൃഷ്ണ അല്ലുവിനോട് ചോദിക്കുകയായിരുന്നു. മദ്യം വാങ്ങിയത് താന്‍ തന്നെയാണെന്നും പക്ഷേ അതൊരു സുഹൃത്തിനു വേണ്ടി ആയിരുന്നുവെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി. ആ സുഹൃത്ത് ഷോയില്‍ വരും എന്നും പ്രമോയില്‍ കാണിക്കുന്നുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
11 വർഷത്തെ കാത്തിരിപ്പ്, തുടക്കം കൊളംബോയിൽ; മോഹൻലാൽ-മമ്മൂട്ടി ചിത്രത്തിന്റെ വിശേഷങ്ങൾ