നിഹാരിക കെ എസ്|
Last Modified തിങ്കള്‍, 11 നവംബര്‍ 2024 (16:24 IST)
ദേശീയ പുരസ്‌കാര പ്രഖ്യാപനങ്ങളിൽ ഏറെ വിവാദമായ ഒന്നായിരുന്നു പുഷ്പയിലെ പ്രകടനത്തിന് അല്ലു അർജുന് മികച്ച നടനുള്ള അവാർഡ് നൽകിയത്. അവാർഡിന് അർഹമായ മറ്റ് നിരവധി പെർഫോമൻസുകൾ ഉണ്ടായിട്ടും പുഷ്പ പോലൊരു പടത്തിനും അതിലെ പ്രകടനത്തിനും അല്ലുവിന് അവാർഡ് നൽകിയത് ഭൂരിഭാഗം പ്രേക്ഷകർക്കും സ്വീകാര്യമായില്ല. ഇപ്പോഴിതാ, തന്റെ ദേശീയ പുരസ്കാരത്തെ കുറിച്ച് സംസാരിക്കുകയാണ് അല്ലു അർജുൻ.
താന്‍ ദേശീയ അവാര്‍ഡ് നേടാനുള്ള കാരണത്തെ കുറിച്ച് നടൻ തുറന്നു പറയുന്നുണ്ട്. ദേശീയ പുരസ്‌കാരം നേടിയവരുടെ ലിസ്റ്റില്‍ തെലുങ്കില്‍ നിന്നും ഒരു താരം പോലുമില്ലെന്ന യാഥാര്‍ഥ്യം തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. ആ തിരിച്ചറിവാണ് പുരസ്‌കാരം നേടാനായി തന്നെ പ്രേരിപ്പിച്ചത് എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ അണ്‍സ്റ്റപ്പബിള്‍ എന്ന ഷോയിലാണ് അല്ലു അര്‍ജുന്‍ സംസാരിച്ചത്.
'മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പട്ടിക ഞാന്‍ പരിശോധിച്ചപ്പോള്‍ ഒരു തെലുങ്ക് നടനും ഇതുവരെ ആ പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് മനസിലായി. അത് മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു, അത് ഞാന്‍ നേടിയെടുത്തു' എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്.
സുകുമാറിന്റെ സംവിധാനത്തില്‍ എത്തിയ പുഷ്പ: ദ റൈസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. 2021 ഡിസംബര്‍ 17ന് ആണ് പുഷ്പ റിലീസ് ചെയ്യുന്നത്. ചിത്രം വന്‍ വിജയം നേടിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ: ദ റൂള്‍ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. ഡിസംബര്‍ ആറിനാണ് ചിത്രം റിലീസിനെത്തുക.