അനുബന്ധ വാര്‍ത്തകള്‍
- കെഎസ്എഫ്ഇക്ക് ലാപ്ടോപ്പ് വാങ്ങാന്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്നുള്ള വാദം വ്യാജമാണെന്ന് മുഖ്യമന്ത്രി
- ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും; സംഭാവന നല്‍കി മുഖ്യമന്ത്രിയുടെ ഭാര്യയും
- പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ്, സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തും: മുഖ്യമന്ത്രി
- മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം, തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍; രാത്രിയും ദൗത്യം തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം, സൈന്യത്തെ തിരിച്ചുവിളിച്ചു
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ദുരിതാശ്വാസ നിധിയില്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി; അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നല്‍കിയത് 10 ലക്ഷം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നല്‍കിയത് 10 ലക്ഷം രൂപയാണ്. ഇന്ന് ചക്കുളത്തുകാവ് ട്രസ്റ്റും ചക്കുളത്തമ്മ സഞ്ജിനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയും ട്രാവന്‍കൂര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിംഗ് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് 10 ലക്ഷം രൂപയും നല്‍കി. കൂടാതെ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രൂപ അഭിഭാഷകരില്‍ നിന്ന് സമാഹരിച്ചു നല്‍കുമെന്ന് അറിയിച്ചു.
ഇന്ന് ധനസഹായം നല്‍കിയ മറ്റുള്ളവര്‍- റിട്ട. സുപ്രീം കോടതി ജഡ്ജി അര്‍ജിത്ത് പസായത്ത് തന്റെ പിതാവ് വിശ്വനാഥ് പസായത്തിന്റെ ജന്മശതാബ്ദി കമ്മിറ്റിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ, പത്തനാപുരം ഗാന്ധിഭവന്‍ രണ്ട് ലക്ഷം രൂപ, അഖില കേരള ഗവ. ആയുര്‍വേദ കോളേജ് അദ്ധ്യാപക സംഘടന രണ്ട് ലക്ഷം രൂപ, കേരള പോലീസ് അസോസിയേഷന്‍ എസ് എ പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒന്നരലക്ഷം രൂപ,
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഒരു ലക്ഷം രൂപ, അസോസിയേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റി ഓഫീസേഴ്‌സ് - 1,12,500 രൂപ, 'ഒരു അന്വേഷണത്തിന്റ്‌റെ തുടക്കം' എന്ന ചിത്രത്തിലെ താരങ്ങളുടെ വാട്ട്‌സാപ്പ് കൂട്ടായ്മ സംവിധായകന്‍ എം എ നിഷാദിന്റ നേതൃത്വത്തില്‍ - 1,05,000 രൂപ.