കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (09:11 IST)
വിജയ് ദേവരകൊണ്ട ആരാധകര്‍ ആവേശത്തിലാണ്.ഗീത ഗോവിന്ദം സംവിധായകന്‍ പരശുറാമിനൊപ്പം നടന്‍ വീണ്ടും ഒന്നിക്കുന്നു. ഇരുവരും രണ്ടാമതും കൈകോര്‍ക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് സിനിമ ലോകം നോക്കിക്കാണുന്നത്. പുതുമയുള്ള ഒരു വിഷയം ആയിരിക്കും സിനിമ പറയാന്‍ പോകുന്നത്.വിജയ് ദേവരകൊണ്ടയും രശ്മികയും വീണ്ടും ഒന്നിക്കുന്നുമോ എന്നറിയുവാനുള്ള കാത്തിരിപ്പിലാണ് അവര്‍.
ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മ്മാണം.എസ്വിസി ക്രിയേഷന്‍സിന്റെ ബാനറില്‍ വിജയ് ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണിത്. അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പതിയെ പുറത്തുവരും.
പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗറിലാണ് വിജയിനെ ഒടുവിലായി കണ്ടത്.ഖുഷി ചിത്രീകരണം ഇനിയും നടന് ബാക്കിയാണ്.