1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 450 shots from the film went missing: 'Chandramukhi 2' director on the delayed release of the Kangana Ranaut starrer

450 ഷോട്ടുകള്‍ കാണാതായി,എന്ത് ചെയ്യണമെന്നറിയാതെ നിന്ന സമയത്തെക്കുറിച്ച് 'ചന്ദ്രമുഖി 2' സംവിധായകന്‍

Raghava Lawrence
ആക്ഷന്‍ ഡ്രാമയായ 'ചന്ദ്രമുഖി 2'സെപ്തംബര്‍ 28 ന് തിയറ്ററുകളില്‍ എത്തും.രാഘവ ലോറന്‍സും കങ്കണ റണാവത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ പി.വാസു ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
 
സെപ്തംബര്‍ 15ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. സിനിമയ്ക്കായി നേരത്തെ ചിത്രീകരിച്ച 450 ഷോട്ടുകള്‍ കാണാതായ എന്നും ഇത് സിനിമയുടെ റിലീസ് വൈകാന്‍ കാരണമായി എന്നും അടുത്തിടെ ഒരു പത്രസമ്മേളനത്തില്‍ സംവിധായകന്‍ പി.വാസു വെളിപ്പെടുത്തിയിരുന്നു.
 ദൃശ്യങ്ങള്‍ നഷ്ടമായെന്നറിഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നെന്നും സംവിധായകന്‍ പറഞ്ഞു.
 150 ഓളം സാങ്കേതിക വിദഗ്ധര്‍ 4 ദിവസത്തോളം സിനിമയുടെ ഷോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ ഷോട്ടുകള്‍ തിരികെ കിട്ടി.
കൃത്യസമയത്ത് എഡിറ്റിംഗ് ചെയ്യാന്‍ കഴിഞ്ഞില്ല, ഇത് കാരണമാണ് സിനിമയുടെ റിലീസ് വായിച്ചത്.
 
 'ചന്ദ്രമുഖി 2' ല്‍ കങ്കണ റണാവത്ത് ടൈറ്റില്‍ റോളിലും രാഘവ ലോറന്‍സ് വേട്ടയ്യന്‍ രാജവായും അഭിനയിക്കുന്നു. വടിവേലുവാണ് മുരുകേശനായി വേഷമിടുന്നത്.
 
 റാഷിക ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, ലക്ഷ്മി മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
 
 
അടുത്ത ലേഖനം
മേതില്‍ ദേവിക സിനിമയില്‍ എത്താനുള്ള കാരണം ഇതാണ് !പ്രമുഖ സംവിധായകരോട് നോ പറഞ്ഞ നര്‍ത്തകി, ഒടുവില്‍ ബിജുമേനോന്റെ നായിക