കങ്കണയുടെ തേജസ് റിലീസിന് ഒരുങ്ങുന്നു, ടീസര്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (12:11 IST)
കങ്കണയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് തേജസ്. എയര്‍ഫോഴ്‌സ് പൈലറ്റിന്റെ വേഷത്തില്‍ നടി എത്തുന്ന ചിത്രം ഒക്ടോബര്‍ 20ന് തിയറ്ററുകളില്‍ എത്തും. സിനിമയുടെ ആദ്യ ടീസര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.
സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ കൂടിയാണിത്.തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റ് വേഷത്തിലാണ് കങ്കണ എത്തുന്നത്. എയര്‍ഫോഴ്‌സ് ദിനത്തില്‍ ട്രെയിലര്‍ പുറത്തുവരും. മൂന്നുകൊല്ലം മുമ്പ് പ്രഖ്യാപിച്ച ചിത്രം കൊവിഡ് പ്രതിസന്ധികളാല്‍ നീളുകയായിരുന്നു.

ഉറി നിര്‍മ്മിച്ച ആര്‍എസ്വിപി മൂവീസ് തന്നെയാണ് തേജസും ഒരുക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :