അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്കൊപ്പമുള്ള നഗ്നരംഗം; ആ സീന്‍ ചെയ്യാന്‍ സില്‍ക് സ്മിത പൂര്‍ണ മനസ്സോടെ സമ്മതിച്ചു, പക്ഷേ ഒരു ഡിമാന്‍ഡ് ഉണ്ടായിരുന്നു !
- കേസ് അന്വേഷിക്കാന്‍ സേതുരാമയ്യര്‍,സിബിഐ 5 ദ ബ്രെയ്ന്‍ ട്രെയിലര്‍ വരുന്നു
- 'സിബിഐ 5 ദി ബ്രെയിനി' ല്‍ സ്വാസികയും, സന്തോഷം പങ്കുവെച്ച് നടി
- മുടി വെട്ടാന്‍ പറ്റില്ലെന്ന് മമ്മൂട്ടി കട്ടായം പറഞ്ഞു; മെഗാസ്റ്റാറിന്റെ വാശിയില്‍ സിനിമ മുടങ്ങുമെന്ന് ലാല്‍ ജോസ് വിഷമിച്ചു, പിറ്റേന്ന് മമ്മൂട്ടി എത്തിയപ്പോള്‍ ലാല്‍ ജോസ് അടക്കം എല്ലാവരും ഞെട്ടി !
- സേതുരാമയ്യര്‍ എത്തുന്നു,ദി സെന്‍സേഷണല്‍ മാസ്സ് എന്റെര്‍റ്റൈനെര്‍: മാളവിക മേനോന്
മോഹന്‍ലാലിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ തകര്‍ക്കാന്‍ മമ്മൂട്ടി; സിബിഐ 5 ഞായറാഴ്ച റിലീസ് ചെയ്യുന്നത് രണ്ടും കല്‍പ്പിച്ച് !
സിബിഐ 5 - ദ ബ്രെയ്ന്‍ മേയ് ഒന്നിന് തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. മമ്മൂട്ടിയേക്കാള്‍ ഫാന്‍സ് സേതുരാമയ്യര്‍ക്ക് ഉണ്ടെന്ന് സാക്ഷാല്‍ മമ്മൂട്ടി തന്നെ പറഞ്ഞത് ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. റിലീസ് ദിവസം വന്‍ ആഘോഷങ്ങള്‍ക്കാണ് ആരാധകര്‍ പദ്ധതിയിട്ടിരിക്കുന്നത്. റിലീസിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സിബിഐ അഞ്ചാം ഭാഗത്തിന് റിലീസ് ദിവസം ഫാന്‍സ് ഷോയും ഉണ്ടാകും. രാവിലെ 8.30 നാണ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡ് ആയാണ് സിബിഐ 5 റിലീസ് ചെയ്യുന്നത്. ജിസിസിയില്‍ വമ്പന്‍ റിലീസിനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. മേയ് 1 ഞായര്‍ മുതല്‍ അഞ്ച് ദിവസത്തേക്ക് യുഎഇയില്‍ അവധിയാണ്. മലയാളത്തിലെ ഫസ്റ്റ് ഡേ ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് ഇടുകയാണ് സിബിഐ 5 ലക്ഷ്യമിടുന്നത്.
രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മുകേഷ്, ആശ ശരത്ത്, ജഗതി, പിഷാരടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.