'സിബിഐ 5 ദി ബ്രെയിനി' ല്‍ സ്വാസികയും, സന്തോഷം പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (10:07 IST)

സിബിഐ അഞ്ചാം ഭാഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. അതേ ആവേശത്തിലാണ് സ്വാസികയും. 'സിബിഐ 5 ദി ബ്രെയിനി'ന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും നടി സന്തോഷത്തിലാണ്.
'ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലും ചിത്രം ബിഗ് സ്‌ക്രീനില്‍ കാണാനും അതിയായ ആവേശത്തിലാണ്. ചിത്രം ലോകമെമ്പാടും 2022 മെയ് 1 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തിയേറ്ററുകളില്‍ കാണാം'- സ്വാസിക കുറിച്ചു.

സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്ന് മമ്മൂട്ടി അറിയിച്ചു. കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് എന്‍ സ്വാമിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :