1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bigg Boss Season 15 Salman Khan Remuneration

ബിഗ് ബോസ് സീസണ്‍ 15: സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലം 350 കോടി ! ഞെട്ടി ആരാധകര്‍

Salman Khan
ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഹിന്ദി 15 സീസണ്‍ ആരംഭിക്കുകയായി. മുന്‍ സീസണുകളിലെ പോലെ ഹിന്ദി പതിപ്പിന്റെ അവതാരകന്‍ സല്‍മാന്‍ ഖാന്‍ ആണ്. 15-ാം സീസണില്‍ സല്‍മാന്‍ വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 14 ആഴ്ചകള്‍ നീളുന്ന ഷോയില്‍ അവതാരകനാകാന്‍ 350 കോടി രൂപയാണ് സല്‍മാന്‍ ഖാന്‍ പ്രതിഫലമായി വാങ്ങിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയ തുകയാണ് ഇത്. കഴിഞ്ഞ സീസണില്‍ (സീസണ്‍ 14) എപ്പിസോഡ് ഒന്നിന് 6.5 കോടിയാണ് സല്‍മാന്‍ വാങ്ങിയതെന്നാണ് വിവരം. കഴിഞ്ഞ സീസണിലെ മൊത്തം എപ്പിസോഡുകള്‍ക്കായി വാങ്ങിയ പ്രതിഫലം 200 കോടിയില്‍ കൂടുതലാണ്. എന്നാല്‍, ഇത്തവണ അത് 350 കോടിയിലേക്ക് എത്തിയിരിക്കുകയാണ്. 
 
അടുത്ത ലേഖനം
16 വര്‍ഷത്തിനു ശേഷം മയൂഖത്തിലെ സുഹൃത്തിനെ കണ്ടത് 12ത് മാന്‍ സെറ്റില്‍, സന്തോഷം പങ്കുവെച്ച് നടന്‍ സൈജു കുറുപ്പ്