അനുബന്ധ വാര്‍ത്തകള്‍
- 'ഖിലാഡി' ബോളിവുഡിലേക്ക്, രവി തേജയുടെ വേഷത്തില്‍ സല്‍മാന്‍ ഖാന്‍ ?
- മാസ്റ്റര്‍ ഹിന്ദി റീമേക്കില്‍ നായകനായി സല്‍മാന്‍ ഖാന്‍ ?
- 'രാധേ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കരുത്'; അഭ്യര്‍ത്ഥനയുമായി സല്‍മാന്‍ ഖാന്‍
- ഓഫര്‍,'രാധേ കോംബോ' പാക്കേജ് പ്രഖ്യാപിച്ച് സീ 5
- ആദ്യ 24 മണിക്കൂറിനുള്ളില്‍ 9 മില്യണ്‍ കാഴ്ചക്കാരുമായി 'രാധേ' ടൈറ്റില്‍ ട്രാക്ക്,മെയ് 13ന് സല്‍മാന്‍ ഖാന്‍ ചിത്രം പ്രേക്ഷകരിലേക്ക്!
പഞ്ചാബി പോലീസ് ഉദ്യോഗസ്ഥനായി സല്‍മാന്‍ ഖാന്‍,'അന്തിം: ദി ഫൈനല്‍ ട്രൂത്ത്' ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു
സല്‍മാന്‍ഖാന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'അന്തിം: ദി ഫൈനല്‍ ട്രൂത്ത്'. സിനിമയുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു. ഈ ആക്ഷന്‍ ത്രില്ലര്‍ മഹേഷ് മഞ്ജ്‌രേക്കര്‍ ആണ് സംവിധാനം ചെയ്യുന്നത്. പഞ്ചാബി പൊലീസ് ഉദ്യോഗസ്ഥനായാണ് സല്‍മാന്‍ വേഷമിടുന്നത്.
സല്‍മാന്‍ ഖാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. നായകനെയും പ്രതി നായകനെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്.
बुराई के अंत की शुरुआत. गणपति बप्पा मोरया #Antim
— Salman Khan (@BeingSalmanKhan) September 7, 2021
#AayushSharma @MahimaMakwana_ @manjrekarmahesh @SKFilmsOfficial @ZeeMusicCompany pic.twitter.com/2dwYDepOQN
പോലീസ് ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സിനിമ പറയുന്നത്.ഗ്യാങ്സ്റ്റര്‍ ആയി ആയുഷ് ശര്‍മ്മ വേഷമിടുന്നു.
പ്രഗ്യ ജയ്‌സ്വാള്‍, ജിഷു സെന്‍ഗുപ്ത, നികിതിന്‍ ധീര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.വരുണ്‍ ധവാന്‍ അതിഥി വേഷത്തില്‍ എത്തും. ഈ വര്‍ഷം ജൂലൈയിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്.