അനുബന്ധ വാര്‍ത്തകള്‍
- സൂര്യയുടെയും നായികയാകാന്‍ പൂജ ഹെഗ്ഡെ,'സൂര്യ 39' പുതിയ വിവരങ്ങള്‍
- ഇത് ചരിത്രം.. മലയാള സിനിമയ്ക്ക് ഒ.ടി.ടിക്കാലം സമ്മാനിച്ച നിര്‍മ്മാതാവ്, സൂഫിയും സുജാതയും രണ്ടാം വാര്‍ഷികത്തില്‍ വിജയ് ബാബു
- ഭാഗ്യത്തില്‍ വിശ്വസിക്കുന്ന താരം, ഒരു സിനിമ ഹിറ്റായപ്പോള്‍ അതേ ദിവസം തന്നെ തുടര്‍ച്ചയായി സിനിമകള്‍ ഇറക്കി; ദിലീപിനെ ജനപ്രിയനാക്കിയ ജൂലൈ നാല്
- മൂകാംബിക ക്ഷേത്രത്തില്‍ നടി അനുശ്രീ, വിശേഷങ്ങള്‍
- പുതിയ സിനിമ സെറ്റില്‍ മമ്മൂട്ടി, 'റോഷാക്ക്' കാണാനായി കാത്തിരിപ്പില്‍ ആരാധകര്‍
ബിലാലിനായി അധികം കാത്തിരിക്കേണ്ട; ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം തന്നെ
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ബിലാല്‍. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. അമല്‍ നീരദ് തന്നെ ഒരുക്കുന്ന രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഈ വര്‍ഷം ഡിസംബറില്‍ ബിലാല്‍ ഷൂട്ടിങ് ആരംഭിക്കാനാണ് അമല്‍ നീരദിന്റെ തീരുമാനം. വന്‍ ബജറ്റിലാണ് സിനിമ ഉദ്ദേശിക്കുന്നത്. വിദേശത്തടക്കം ചിത്രീകരണം നടക്കും. 2023 ല്‍ ബിലാല്‍ റിലീസ് ചെയ്യാനാണ് തീരുമാനം.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ബിലാല്‍ നീണ്ടുപോയത്. വിദേശ ഷെഡ്യൂള്‍ കൂടുതലായതിനാല്‍ കോവിഡ് പ്രതിസന്ധി നീങ്ങിയ ശേഷം ഷൂട്ടിങ് ആരംഭിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അതിനിടയിലാണ് അമല്‍ നീരദ് മമ്മൂട്ടിയെ നായകനാക്കി ഭീഷ്മ പര്‍വ്വം സംവിധാനം ചെയ്തത്. ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വന്‍ ഹിറ്റായി.