സൂര്യയുടെയും നായികയാകാന്‍ പൂജ ഹെഗ്ഡെ,'സൂര്യ 39' പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ജൂലൈ 2022 (15:11 IST)
ജൂലൈ 1 ന് പ്രദര്‍ശനത്തിനെത്തിയ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിലാണ് നടന്‍ സൂര്യയെ ഒടുവിലായി കണ്ടത്.ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'വിക്രം' എന്ന ചിത്രത്തിലും അദ്ദേഹം ഒരു വലിയ അതിഥി വേഷത്തില്‍ എത്തിയിരുന്നു.ബാല സംവിധാനം ചെയ്യുന്ന 'സൂര്യ 41' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് അദ്ദേഹം ഇപ്പോള്‍. കൃതി ഷെട്ടിയാണ് നായിക. നിലവില്‍ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.


'സൂര്യ 39' എന്ന് താല്‍ക്കാലികമായി വിളിക്കപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്. വൈകാതെ തന്നെ സിനിമയുടെ ജോലികളിലേക്ക് സൂര്യ കടക്കും.ചിത്രത്തില്‍ പൂജ ഹെഗ്ഡെയെയാണ് നായികയായി എത്തുന്നത് എന്നാണ് പുതിയ വിവരം.

വിജയ്ക്കൊപ്പമുള്ള ബീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് നടിയെ കണ്ടത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :