'അപ്പന്‍' ഒ.ടി.ടി റിലീസിന്, അവകാശങ്ങള്‍ സ്വന്തമാക്കി സോണി ലിവ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ജൂലൈ 2022 (15:14 IST)

സണ്ണി വെയ്ന്‍-അലന്‍സിയര്‍ ടീമിന്റെ പുതിയ ചിത്രമാണ് 'അപ്പന്‍'. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.

സോണി ലിവില്‍ വൈകാതെ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും.

രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു കുടുംബ കഥയാണ് സിനിമ പറയുന്നത്.

ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :