1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Beeshma Parvam beats Drishyam Collection

മോഹന്‍ലാലിന്റെ ദൃശ്യത്തെ കടത്തിവെട്ടി മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ! ഇനി മുന്നിലുള്ളത് പുലിമുരുകനും ലൂസിഫറും

Beeshma Parvam
നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിയുടെ ആറാട്ട് ! അമല്‍ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭീഷ്മ പര്‍വ്വം മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ കളക്ഷന്‍ മറികടന്ന് മുന്നോട്ട്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രം കൂടിയായ മോഹന്‍ലാലിന്റെ ദൃശ്യത്തെ ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം മറികടന്നു. ദൃശ്യത്തിന്റെ ആഗോള കളക്ഷനാണ് ഭീഷ്മ പര്‍വ്വം മറികടന്നത്. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനും ലൂസിഫറുമാണ് ഇനി മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വത്തിനു മുന്നിലുള്ളത്. 
 
ആഗോള കളക്ഷനില്‍ ഭീഷ്മ പര്‍വ്വം 75 കോടി പിന്നിട്ടു. 75 കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം. ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
 
സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍ 80 കോടിക്ക് അടുത്തെത്താറായി എന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ് കോടിയെന്ന സ്വപ്ന നേട്ടത്തിലേക്ക് മമ്മൂട്ടി ചിത്രം പതിയെ അടുത്തുകൊണ്ടിരിക്കുകയാണ്. 
 
കേരളത്തില്‍ നിന്ന് മാത്രം ഭീഷ്മ പര്‍വ്വം 40 കോടി കളക്ഷന്‍ നേടിയെന്നാണ് വിവരം. റിലീസ് ചെയ്ത് 11ാം ദിവസമാണ് ചിത്രം 40 കോടി ക്ലബ്ബില്‍ ഇടം നേടിയത്. റിലീസ് ചെയ്ത് ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ കലക്ഷന്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അതിഥിയായി ദുല്‍ഖര്‍, ഒപ്പമുള്ളവരെ ചിരിപ്പിച്ച് മോഹന്‍ലാല്‍,'ബ്രോ ഡാഡി' മേക്കിങ് വീഡിയോ