'വര്‍ത്തമാനം' പ്രദര്‍ശനം തുടരുന്നു, വിശേഷങ്ങളുമായി പാര്‍വതി

കെ ആര്‍ അനൂപ്| Last Modified ശനി, 13 മാര്‍ച്ച് 2021 (17:00 IST)

പാര്‍വതിയുടെ പുതിയ ചിത്രമാണ് 'വര്‍ത്തമാനം'. ഒരു പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്. പലതരത്തിലുള്ള പോരാട്ടങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. അത്തരം പോരാട്ടങ്ങളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന പ്രചോദനം സിനിമ നല്‍കുമെന്ന് പാര്‍വതി പറഞ്ഞു. സെക്യൂലറിസത്തിന്റെ വാല്യൂവിനെക്കുറിച്ചാണ് സിനിമ പറയുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. അതേസമയം മാര്‍ച്ച് 12ന് റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

കേരളത്തില്‍നിന്ന് വിദ്യാഭ്യാസത്തിനായി ഡല്‍ഹിയിലേക്ക് എത്തുന്ന ഫാസിയ സൂഫിയ എന്ന കഥാപാത്രമായാണ് പാര്‍വതി ചിത്രത്തില്‍ എത്തുന്നത്.ഉപരിപഠനത്തിനായി എത്തുന്ന വിദ്യാര്‍ഥിനിയുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വര്‍ത്തമാനം പറയുന്നത്.ആര്യാടന്‍ ഷൗക്കത്തി എന്റെ ആണ് തിരക്കഥ.റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :