'വെറുതെ ക്ലിഷേ ഡയലോഗ് അടിച്ച് പിള്ളേരുടെ തഗ്ഗ് വാങ്ങാന്‍ നില്‍ക്കണ്ട'; രസകരമായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (12:49 IST)

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് അശ്വതി ശ്രീകാന്ത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷം നടി വീട്ടില്‍ തന്നെയാണ്. രണ്ടാമത്തെ കുട്ടിക്ക് കമല എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മകള്‍ പത്മയും കമലയ്ക്ക് അരികില്‍ തന്നെ എപ്പോഴും ഉണ്ട്.

'പത്മ : അമ്മേ...ഞാന്‍ എന്തോ കുഞ്ഞു വാവയാണെന്നാ എല്ലാരുടേം വിചാരം ഞാന്‍ : എന്താ ഇപ്പൊ അങ്ങനെ തോന്നാന്‍ പത്മ : കാണുന്നോരെല്ലാം ചോദിക്കും 'ബേബിയെ ഞങ്ങക്ക് തന്നേക്കാവോ? ഞങ്ങള് ബേബിയെ കൊണ്ട് പൊയ്‌ക്കോട്ടേ എന്നൊക്കെ... അങ്ങനെ ചോദിക്കുമ്പോ ഞാന്‍ അങ്ങ് പേടിക്കുംന്നാ അവരുടെ വിചാരം. അങ്ങനെ നമ്മടെ കൊച്ചിനെ കൊണ്ട് പോവാന്‍ ആര്‍ക്കും റൈറ്റ് ഇല്ലെന്ന് എനിക്കറിയാല്ലോ. ഇനി ചോദിച്ചാ ഞാന്‍ കൊണ്ട് പൊയ്‌ക്കോളാന്‍ പറയും. അവര് എന്റെ ബേബിയെ കൊണ്ട് പോകുന്നത് എനിക്കൊന്ന് കാണണം. (ആരവിടെ....ആ സിങ്കപ്പെണ്ണേ ബിജിഎം ഇടൂ ) അപ്പൊ മുതിര്‍ന്നവരുടെ ശ്രദ്ധയ്ക്ക്. വെറുതെ ക്ലിഷേ ഡയലോഗ് അടിച്ച് പിള്ളേരുടെ തഗ്ഗ് വാങ്ങാന്‍ നില്‍ക്കണ്ട.'- അശ്വതി ശ്രീകാന്ത് കുറിച്ചു.
പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :