ഹരിപ്പാട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (18:37 IST)
ഹരിപ്പാട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ ഏവൂര്‍ തെക്ക് എരുമോഴി സ്വദേശി 22കാരനായ സാബുലാല്‍ അറസ്റ്റിലായി. പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച്, ഇതുകാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഒരു വര്‍ഷമായി പീഡനം തുടരുകയായിരുന്നു.

വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ പോയപ്പോഴാണ് രണ്ടുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്. സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ കേസെടുത്ത് അറസ്റ്റുചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :