സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 4 ഡിസംബര്‍ 2021 (11:59 IST)
അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയയാള്‍ക്ക് ജീവപര്യന്തം തടവും പിഴയും. ഇടുക്കി ബൈസണ്‍വാലി കോമാളിക്കുടിയിലെ ചിന്നനെയാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ക്ക് 25,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2012 മെയ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാംഭാര്യയായ ഈശ്വരിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. വഴക്കിനെ തുടര്‍ന്ന് പ്രകോപിതനായാണ് കുറ്റം നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരണപ്പെട്ടത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലും ശാസ്ത്രതെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതി കുടുങ്ങിയത്.