1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. archana kavi, wedding

നടി അർച്ചനാ കവി വിവാഹിതയാകുന്നു

അർച്ചനാ കവി
മുക്തയ്ക്ക് പിന്നാലെ ടി അർച്ചനാ കവിയും വിവാഹിതയാകുന്നു. സുഹൃത്തും സോളോ കോമഡി സ്‌റ്റേജുകളിലൂടെ ശ്രദ്ധേയനുമായ അബീഷ് മാത്യുവാണ് വരൻ. കോട്ടയം സ്വദേശിയും സോളോ സ്‌റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനുമായ അബീഷ് മാത്യുവാണ് അര്‍ച്ചനെ വിവാഹം ചെയ്യാന്‍ പോകുന്നത്.  ഇരുവരുടേയും മാതാപിതാക്കൾ തമ്മിൽ ആലോചിച്ച ശേഷമാണ് വിവാഹം തീരുമാനിച്ചത്. അടുത്ത വർഷമായിരിക്കും വിവാഹം.

കോട്ടയം രാമപുരം സ്വദേശിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളായ അർച്ചന പഠിച്ചതും വളർന്നതും ഡൽഹിയിലാണ്. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് അര്‍ച്ചനാ സിനിമാ രംഗത്തേക്കെത്തിയത്.