അനുബന്ധ വാര്‍ത്തകള്‍
- ഈ കൂട്ടത്തിലെ സിനിമ നടിയെ മനസ്സിലായോ ? ഇന്ന് ഫഹദ് ഫാസിലിന്റെ നായിക !
- ഈ കൂട്ടത്തിലെ സിനിമ നടിയെ മനസ്സിലായോ ? ഇന്ന് ഫഹദ് ഫാസിലിന്റെ നായിക !
- സൂര്യകാന്തിക്കൊപ്പം സൂര്യനെ പോലെ തിളങ്ങി ആന്‍ഡ്രിയ; കിടിലന്‍ ചിത്രങ്ങള്‍
- 'പിശാശ് 2' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ
- നടി ആന്‍ഡ്രിയ ജെര്മിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
അമ്മയുടെ കൈകളിലെ കുട്ടി, ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നടി, മോഹന്‍ലാലിനൊപ്പം അഭിനയിച്ച നായികയെ മനസ്സിലായോ ?
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ആന്‍ഡ്രിയ ജെര്‍മിയ. തന്റെ പഴയ ഓര്‍മ്മകള്‍ ഓരോന്നായി പങ്കുവെക്കുകയാണ് നടി. കുട്ടിക്കാലവും സ്‌കൂളും കോളേജിലെയും വിശേഷങ്ങളും ഒക്കെ ആന്‍ഡ്രിയ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ തന്റെ അമ്മയോടൊപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ഞാന്‍ എന്റെ അമ്മയുടെ മകളാണെന്ന് പറഞ്ഞു കൊണ്ടാണ് ഫോട്ടോ ഷെയര്‍ ചെയ്തത്.
ഇക്കഴിഞ്ഞ ദിവസം തനിക്ക് കോളേജ് കാലത്തേക്ക് തിരിച്ചുപോണമെന്ന ആഗ്രഹം നടി പങ്കുവെച്ചിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം കോളേജില്‍ പഠിക്കുമ്പോള്‍ എടുത്ത ചിത്രം ഷെയര്‍ ചെയ്തു കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.
മിഷ്‌കിന്‍ ചിത്രം 'പിസാസ് 2' വിലാണ് ആന്‍ഡ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്.
വസ്ത്രമൊന്നും ഇല്ലാതെ നടി ഈ ചിത്രത്തിലഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 'പിസാസ് 2' വിനയായി താരം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.