1. വിനോദം
  2. സിനിമ
  3. അണിയറ
  4. Roar Of RRR, RRR Making video

RRR Making video,ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ ഡ്രാമ, 'ആര്‍ആര്‍ആര്‍' റിലീസിന് മാറ്റമില്ല, മേക്കിങ് വീഡിയോ പുറത്തുവിട്ട് രാജമൗലി

രാജമൗലി
ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ ഡ്രാമ എന്ന വിശേഷണവുമായി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' റിലീസിന് ഒരുങ്ങുന്നു. ഒക്ടോബര്‍ 13 ന് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചു. സിനിമയ്ക്ക് പിന്നിലുള്ള കഷ്ടപ്പാടുകള്‍ കൃത്യമായി കാണിക്കുന്ന മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
ബാഹുബലി സീരീസിന് ശേഷം അതേ പ്രതീക്ഷയോടെയാണ് രാജമൗലിയുടെ ഈ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷനുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ജൂലൈ 15 മുതല്‍ ചെറിയ വീഡിയോകളും പോസ്റ്റുകളും വന്നു തുടങ്ങും. ചിത്രീകരണം അവസാനഘട്ടത്തിലാണ്. 
അടുത്ത ലേഖനം
ബ്രോ ഡാഡി ഷൂട്ടിംഗ് തുടങ്ങി, ലൊക്കേഷന്‍ ചിത്രവുമായി സുപ്രിയ മേനോന്‍