1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Amrutha Suresh about elizabath

കരഞ്ഞുതീർത്തെന്ന് അമൃത; വിവാഹം കഴിക്കാൻ പേടിയാണെന്ന് അഭിരാമി

Amrutha Suresh
നടൻ ബാലയുമായുള്ള വിവാഹമോചനവും തുടർന്ന് ഉണ്ടായ വിവാദങ്ങളും ഗായിക അമൃതയെ മാനസികമായി ഏറെ തളർത്തിയിരുന്നു. അതിൽ നിന്നും 14 വർഷങ്ങൾക്ക് ശേഷം താൻ ഇപ്പോൾ സമാധാനമായി ഉറങ്ങുന്നുണ്ടെന്ന് അമൃത പറയുന്നു. ഒപ്പം, ബാലയുടെ മൂന്നാംഭാര്യ ആയ  എലിസബത്തുമായി തനിക്ക് കോൺടാക്ട് ഉണ്ട് എന്നും അമൃത പറയുന്നു. ആരാധകരുമായി സംവദിക്കുന്ന തന്റെ പുതിയ വീഡിയോയിലൂടെയാണ് അമൃത ഇക്കാര്യങ്ങൾ പറയുന്നത്. 
 
അന്ന് ആശുപത്രി സമയത്ത് പരിചയപ്പെട്ടതാണ് ബാലയുടെ ലിവർ ട്രാൻസ്പ്ലാന്റേഷൻ സമയത്തായിരുന്നു അമൃത എലിസബത്തിനെ പരിചയപ്പെടുന്നത്. എലിസബത്ത് പാവം ആണെന്നും, അവരിപ്പോൾ ഈ പ്രശ്നങ്ങളിൽ നിന്നും ഒക്കെ ഒന്ന് റിലീഫ് ആവാൻ ആഗ്രഹിച്ചിരിക്കുകയാണെന്നും അമൃത പറയുന്നു. എങ്ങനെയൊക്കെയോ ഈ പ്രശ്നങ്ങളെയൊക്കെ അവർ തരണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നും അമൃത പറയുന്നു. വിവാഹത്തെ തുടർന്നുണ്ടായ ട്രോമകൾ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ലെന്നും കുറേയൊക്കെ കരഞ്ഞു തീർത്തിട്ടുണ്ട് എന്നുമാണ് അമൃത കൂട്ടിച്ചെർത്തത്.
 
വിവാഹമോചനമില്ലാത്ത ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അമൃതയുടെ സഹോദരി അഭിരാമി വ്യക്തമാക്കി. അമൃതയുടെ അനുഭവങ്ങൾ തന്നെ ഭയപ്പെടുത്തുന്നുണ്ട്, അതാണ് തന്നെ വിവാഹത്തിൽ നിന്നും പിന്നോട്ടു വലിക്കുന്നത് എന്നാണ് അഭിരാമി വെളിപ്പെടുത്തിയിരിക്കുന്നത്.  കഴിഞ്ഞ ഒരു വർഷത്തിനിടെ വിവാഹത്തേക്കാൾ കൂടുതൽ കേട്ടത് ഡിവോഴ്‌സിനെ കുറിച്ചാണ് എന്ന് അഭിരാമി ആശങ്കയോടെ പറയുന്നു. വിവാഹമോചനം ഇല്ലാത്ത ഒരു ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും അത് നടക്കുമോ ഇല്ലയോ എന്നറിയില്ലെന്നും അഭിരാമി പറയുന്നു. 
 
'അതിനൊരു യോഗം കൂടെ വേണം. വിവാഹം കഴിക്കേണ്ട എന്ന് വിചാരിച്ചിരിക്കുന്നതല്ല. ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ്. സെറ്റാവാത്ത ആളുമായി പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കിൽ കുഴപ്പമില്ല. ഹണ്ട് ചെയ്ത് നശിപ്പിക്കാൻ നോക്കുന്ന ഒരാളെ അറിയാതെ എങ്ങാനും പ്രേമിച്ചു പോയാൽ അവിടെ തീർന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. അതാണ് ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം. വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നെങ്കിലും അത് നടക്കും', എന്നാണ് അഭിരാമി പറയുന്നത്. 
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
ബിഷ്‌ണോയിയും വധഭീഷണിയുമെല്ലാം വെറും നാടകം? പാട്ട് ഹിറ്റാക്കാനുള്ള അടവ്