ഇതെന്റെ ഫൈനൽ മാര്യേജ് ആണെന്ന് ബാല: 'മലയാളം അറിയില്ല, ഇവിടെ നടക്കുന്നത് ഒന്നും അറിയില്ല' - കോകില

നിഹാരിക കെ എസ്| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2024 (08:26 IST)
ഇന്നലെയായിരുന്നു നടൻ ബാലയുടെ നാലാം വിവാഹം നടന്നത്. മുറപ്പെണ്ണ് കോകില ആണ് വധു. കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് പറയുകയാണ് കോകില ഇപ്പോൾ. 'ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും. നാൻ ചെന്നൈയില താ ഇരിന്തെ. അതിനാല ഇങ്ക നടക്കിറ എതവും എനിക്ക് തെരിയാത്. ഇങ്ക വന്തതിക്ക് അപ്പുറം താ മട്ര് വിഷയത്തെ പത്തിയെല്ലാം പുരിഞ്ചത്. അവരെ പത്തി നാൻ വീട്ടിലെ ഡയറി കൂടെ എഴുതി വച്ചിരിക്ക്', എന്നാണ് കോകില പറയുന്നത്.

എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങ്.
നമുക്കും കുടുംബജീവിതമുണ്ടെന്നും നമ്മളെ സ്‌നേഹിക്കുന്നവരുണ്ടെന്നും ആത്മാർത്ഥതയുണ്ടെന്നും മനസിലായി. ആ ഡയറി ഒരിക്കലും ഒരു കള്ളത്തരമല്ല. ഞാൻ കണ്ടുവളർന്നതാണ് അവളെ. എല്ലാവരും സന്തോഷമായിരിക്കണം. ആരുടേയും പേരെടുത്ത് പറയുന്നില്ല. 99 പേർക്ക് നല്ലതുചെയ്തിട്ട് ഒരാൾ കുറ്റപ്പെടുത്തിയാൽ ശരിയല്ല. കാലം കടന്നുപോവുന്തോറും പക്വത വരും. ചെന്നൈയിലേക്ക് താമസം മാറുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. കേരളം വലിയ ഇഷ്ടമാണ്. മലയാളികളെ അങ്ങനെയൊന്നും പൂർണമായി ഉപേക്ഷിച്ച് പോവില്ല. കുറേ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല. അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു. സന്തോഷവതിയാണ് എന്നാണ് ബാല പറയുന്നത്.

ഇത് തന്റെ അവസാന വിവാഹമായിരിക്കുമെന്നും ട്രോളരുത് എന്നും ബാല മാധ്യമങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, നാലാം വിവാഹം കഴിഞ്ഞതോടെ ബാലയ്ക്ക് പിന്തുണ കുറയുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :