1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aju Varghese instagram post

'പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ്, വല്ല ചാൻസും കിട്ടും'; പരിഹസിച്ചയാൾക്ക് മറുപടിയുമായി അജു വർഗീസ്; വൈറൽ

Aju Varghese
സോഷ്യൽ മീഡിയയിലെ സജീവമാണ് അജു വർഗീസ്. ഇപ്പോള്‍ തനിക്കെതിരെ ഒരാൾ കുറിച്ച കമന്റിനു നടൻ നൽകിയ മറുപടി ആണ് വൈറൽ ആകുന്നത്. ആരും കാണാത്ത ചിത്രം എന്ന കുറിപ്പോടെ മോഹന്‍ലാല്‍-ശ്രീനിവാസന്‍ ഒന്നിച്ചഭിനയിച്ച ദാസന്റെയും വിജയന്റെയും ചിത്രം അജു വർഗീസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തിരുന്നൂ.
 
ഈ ചിത്രത്തിൽ താഴെയായി ഒരാൾ മോശം കമന്റുമായി രംഗത്തെത്തുകയായിരുന്നു. ‘പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാന്‍സും കിട്ടും’ഇങ്ങനെയായിരുന്നു കമന്റ്. എന്നാല്‍ ഈ കമന്റിന് സ്മൈലി പോസ്റ്റ് ചെയ്‌താണ്‌ താരം മറുപടി നൽകിയത്.
 
ഇങ്ങനെയുള്ളവർക്ക് ഇതല്ല മറുപടിയെന്നും അജു ചെയ്തത് നല്ലൊരു കാര്യമാണെന്നും ആരാധകർ പറഞ്ഞു. അജുവിനെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്തുവരുകയും ചെയ്തു.
 
About Writer
റെയ്‌നാ തോമസ്
അടുത്ത ലേഖനം
18 ആം വയസിൽ കല്യാണം, വിവാഹമോചനത്തിന്റെ കാരണക്കാരി ഞാന്‍ തന്നെയാണ്: തുറന്നു പറച്ചിലുമായി ആര്യ