'അവനിൽ നിന്നും അവളിലേക്ക്'; ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ വീഡിയോ പങ്കുവച്ച്‌ താരം

ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ യാത്രയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ അഞ്ജലി പങ്കുവെച്ചത്.

തുമ്പി ഏബ്രഹാം| Last Updated: ശനി, 21 ഡിസം‌ബര്‍ 2019 (09:21 IST)
ജീവിതയാത്രയിലെ രൂപമാറ്റങ്ങള്‍ വീഡിയോയാക്കി പങ്കുവെച്ച്‌ നടി അഞ്ജലി അമീര്‍. ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ യാത്രയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ അഞ്ജലി പങ്കുവെച്ചത്. ‘എന്റെ മനോഹരമായ യാത്ര’ എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
മോഡലിങ്ങില്‍ സജീവമാണ് അഞ്ജലി.

ഒരു പുരുഷനായി ജനിച്ച്‌ സ്ത്രീയിലേക്കുള്ള തന്റെ ജീവിതകഥ ഒരുപാട് തവണ അഞ്ജലി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അഞ്ജലിയുടെ ജീവിതകഥ സിനിമയാക്കുകയാണ്. ഇതിനിടെ തന്റെ ജീവിതയാത്രയിലെ രൂപമാറ്റങ്ങള്‍ ഒരു വീഡിയോ രൂപത്തിലാക്കി പുറത്ത് വിട്ടിരിക്കുകയാണ് അഞ്ജലി. ജംഷീറില്‍ നിന്നും അഞ്ജലി അമീറിലേക്കുള്ള യാത്രയാണ് വീഡിയോയിലുള്ളത്.

റാം സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായെത്തിയ പേരന്‍പിലൂടെയാണ് അഞ്ജലി സിനിമാലോകത്ത് ശ്രദ്ധേയയായത്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :