വെറും 3 ദിവസം മാത്രം, പ്രണയം തുറന്ന് പറഞ്ഞ് സുജോ! - ബിഗ് ബോസ് പ്രണയാർദ്രമാകുന്നു?!

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 10 ജനുവരി 2020 (15:53 IST)
ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങി 3 ദിവസം കഴിഞ്ഞപ്പോഴേക്കും അടുത്ത ‘പേളിഷ്’ അവതരിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ഹൌസിനുള്ളിൽ വെച്ച് പ്രണയത്തിലായി പിന്നീട് വിവാഹത്തിലേക്ക് വഴിമാറിയ ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇവരെ ആരാധകരെ പേളിഷ് എന്നാണ് വിളിച്ചത്.

ഇപ്പോഴിതാ, സീസൺ 2വിലും അത്തരമൊരു പേളിഷ് ഉണ്ടാകുന്ന എല്ലാ ചാൻസും ഉണ്ട്. ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോയിൽ സുജോ മാത്യു അലക്സാണ്ട്രയെ പ്രൊപ്പോസ് ചെയ്യുന്നത് കാണിക്കുന്നുണ്ട്. ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ തയ്യാറാണോയെന്നുമാണ് സുജോ അലൿസാൻ‌ഡ്രയോട് ചോദിക്കുന്നത്. പ്രൊമോ ഇതിനോടകം വൈറലായി കഴിഞ്ഞു.

മോഡൽ രംഗത്തും, എയർഹോസ്റ്റസ് ആയും സ്വന്തമായ ഒരിടം സൃഷ്ടിച്ചെടുത്ത താരമാണ് അലസാൻഡ്ര. അലസാൻഡ്ര ഷോയിൽ എത്തിയപ്പോൾ ഷെയ്ക്ക് ഹാൻഡ് നൽകിയാണ് സുജോ സ്വീകരിച്ചത്. അവരുടെ ആദ്യ കാഴ്ച്ചയിൽ തന്നെ ഇവർ പ്രണയത്തിലാകുമെന്ന് പറഞ്ഞവരുണ്ട്.

അതേസമയം, ഇത് പ്ലാൻഡ് ആണെന്നും ഗെയിമിന്റെ ഭാഗമായി ബിഗ് ബോസ് നൽകിയ ടാസ്ക് ആണെന്നും സോഷ്യൽ മീഡിയ പറയുന്നു. വെറും 3 ദിവസം കൊണ്ട് ഒക്കെ എങ്ങനെയാണ് ഒരാൾക്ക് ഇതുപോലൊരു ഷോയിൽ വന്നിട്ട് മറ്റൊരാളെ ഇഷ്ടമാകുന്നതെന്നും ചോദിക്കുന്നവരുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :