അനുബന്ധ വാര്‍ത്തകള്‍
- തിയറ്ററുകള്‍ ഇളക്കി മറിയും,'വിടാമുയര്‍ച്ചി' സസ്പെന്‍സ് ത്രില്ലര്‍,സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
- താത്ത വരാറെ കതറ വിട പോറാറെ, നരച്ച മുടി, കയ്യിൽ ബാഗും, വിടാമുയർച്ചിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
- അജിത്ത് അസര്‍ബൈജാനിലെത്തി,35-45 ദിവസത്തെ ചിത്രീകരണം,'വിടാമുയര്‍ച്ചി' അപ്ഡേറ്റ്
- Ajith Kumar's accident: അജിത്തിന്റെ കാര്‍ അപകടരംഗം പുറത്തുവിട്ടതിന് പിന്നില്‍ എന്താണ്?പിആര്‍ മാനേജര്‍ സുരേഷ് ചന്ദ്രയ്ക്ക് ചിലത് പറയാനുണ്ട്
- ക്രിക്കറ്റ് താരം ടി.നടരാജന്റെ ജന്മദിനം ആഘോഷിച്ച് അജിത്ത്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വിടാമുയര്‍ച്ചിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു; വിന്റേജ് ലുക്കില്‍ അജിത്തും തൃഷയും
ajith
വിടാമുയര്ച്ചിയുടെപുതിയ പോസ്റ്റര്‍ പുറത്തുവന്നു. വിന്റേജ് ലുക്കില്‍ അജിത്തും തൃഷയും നില്‍ക്കുന്നതാണ് ചിത്രം. നടി തൃഷയുടെ മുഖം ആദ്യമായി ഉള്‍പ്പെടുത്തി എന്നതാണ് പോസ്റ്ററിന്റെ പ്രത്യേകത. ഇരുവരും ചിരിച്ചുകൊണ്ട് നില്‍ക്കുന്നതാണ് പോസ്റ്ററില്‍ കാണുന്നത്.
ജൂലൈ ഒന്നിനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്. അര്ജുന് സര്‍ജ, റെജീന കസാന്ദ്ര, ആരവ് തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ചായാഗ്രഹണം ഓംപ്രകാശ് ആണ് നിര്‍വഹിച്ചിരിക്കുന്നത്.