1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ajith reaches Azerbaijan; 'Vidaamuyarchi' final schedule begins today

അജിത്ത് അസര്‍ബൈജാനിലെത്തി,35-45 ദിവസത്തെ ചിത്രീകരണം,'വിടാമുയര്‍ച്ചി' അപ്‌ഡേറ്റ്

Ajith reaches Azerbaijan; 'Vidaamuyarchi' final schedule begins today
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയര്‍ച്ചി' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലേക്ക് അജിത്ത്.അവസാന ഷെഡ്യൂളിനായി നടന്‍ അജിത്ത് ഇന്നലെ ചെന്നൈയില്‍ നിന്ന് അസര്‍ബൈജാനിലെത്തി. കഴിഞ്ഞദിവസം അസര്‍ബൈജാനിലേയ്ക്ക് വിമാനം കയറുന്നതിനിടെ പകര്‍ത്തിയ നടന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.
 
ഷൂട്ടിംഗിന്റെ അവസാന ഷെഡ്യൂള്‍ അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ ആരംഭിക്കും. 35 മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ ക്ലൈമാക്‌സ് ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കും.
 ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണെന്ന് പറയപ്പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, അരുണ്‍ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
2024 ദീപാവലിക്ക് റിലീസ് നടത്താന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു.ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് നീരവ് ഷാ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.
 
 
 
 
അടുത്ത ലേഖനം
വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി