1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Yamuna rani about her second marriage

Yamuna Rani: മക്കൾ പറഞ്ഞിട്ടാണ് രണ്ടാമത് വിവാഹം കഴിച്ചത്, എന്റെ വീട്ടുകാർക്ക് ഇപ്പോഴും ഇഷ്ടമല്ല: യമുനാ റാണി

നിലവിൽ സീരിയലിൽ സജീവമാണ് ഇവർ.

Yamuna Rani
മലയാളത്തിലെ കുടുംബപ്രേക്ഷകർക്ക് സുപരിചിതയാണ് നടി യമുന റാണി. ഒരു കാലത്ത് സിനിമ സീരിയലുകളിൽ നിറഞ്ഞു നിന്ന താരത്തിൻറെ സീരിയൽ സിനിമാ വേഷങ്ങളും ശ്രദ്ധേയമാണ്. മീശമാധവൻ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിലും യമുന റാണി അഭിനയിച്ചിട്ടുണ്ട്. നിലവിൽ സീരിയലിൽ സജീവമാണ് ഇവർ.
 
ഇപ്പോളിതാ, തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് യമുനാ റാണി. ഇതിന്റെ പേരിൽ തന്റെ സ്വന്തം വീട്ടുകാർക്കു പോലും തന്നോട് അത്ര അടുപ്പമില്ലെന്ന് താരം പറയുന്നു. കൈരളി ടിവിയിലെ സെലിബ്രിറ്റി കിച്ചൺ മാജിക് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. 
 
'രണ്ടു പെൺകുട്ടികളെ വച്ചിട്ട് വീണ്ടും വിവാഹം കഴിച്ചു എന്ന പരാതിയാണ് ഇപ്പോഴും എന്റെ വീട്ടുകാർ എന്നോട് പറയുന്നത്. ഇപ്പോഴും അവർ എന്നോട് അടുത്തിട്ടില്ല. ഇന്നും ഞാൻ അത് കേട്ടുകൊണ്ടിരിക്കുകാണ്. ഞാനും എന്റെ കുട്ടികളും ചേട്ടനും മാത്രമാണ് ഇന്ന് എന്റെ ലോകം. അല്ലാതെ വലിയ കുടുംബം ഒന്നുമില്ല എനിക്ക്.
 
കുറെ വർഷങ്ങൾ ഞാൻ കുട്ടികളും ആയി ഒറ്റക്ക് ജീവിച്ചു. അന്ന് ഒന്ന് ഫോൺ ചെയ്യാൻ പോലും ആരും ഉണ്ടായിരുന്നില്ല. പക്ഷേ ഞാൻ ഒരു ജീവിതത്തിലേക്ക് കടന്നപ്പോൾ കുറ്റപ്പെടുത്താൻ ഒരുപാട് പേർ വന്നു. എന്റെ മക്കൾ ആണ് എന്റെ കരുത്ത്, അന്നും ഇന്നും എന്നും. അവർ പറഞ്ഞിട്ടാണ് ഞാൻ വേറെ വിവാഹം കഴിച്ചതു പോലും. അതുകൊണ്ട് അമ്മ ഒറ്റയ്ക്കാവരുത് അമ്മയ്ക്ക് കൂട്ടുവേണം എന്നാണ് മക്കൾ പറഞ്ഞത്', യമുനാ റാണി പറഞ്ഞു.
അടുത്ത ലേഖനം
Janhvi Kapoor: 'എല്ലാ ദിവസവും ഭാരത് മാതാ കി ജയ് വിളിക്കും'; ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ