അനുബന്ധ വാര്‍ത്തകള്‍
- സൗബിനു ഒരു കോടി, സംവിധാനത്തിനു 50 കോടി, ഞെട്ടിച്ച് രജനിയുടെ പ്രതിഫലം; 'കൂലി' ഹിറ്റാകുമോ?
- Coolie First Show: ഇന്ത ആട്ടം പോതുമാ? മുഴുനീള രജനി ഷോ; കൂലി ആദ്യ പ്രതികരണങ്ങൾ ഇതാ
- Coolie: ലോകേഷ് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല; 'കൂലി' എല്‍സിയു അല്ല !
- Coolie First Show Social Media Response: 'വിക്രം' ലെവല്‍ ഉയരാതെ 'കൂലി'; ശരാശരിക്കു മുകളില്‍, 'ലിയോ' പോലെ !
- Coolie Fans Show: 'കൂലി' മറ്റന്നാള്‍ മുതല്‍; ആദ്യ റിപ്പോര്‍ട്ട് എപ്പോള്‍ ?
Coolie Box Office Day 1: ആദ്യദിനം 'സേഫ് സോണില്‍'; വീഴുമോ കൂലി?
പ്രമുഖ ട്രാക്കിങ് വെബ്സൈറ്റായ സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം കൂലിയുടെ ആദ്യദിന ഇന്ത്യ നെറ്റ് കളക്ഷന്‍ 65 കോടിയാണ്
Coolie Box Office Day 1: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'ക്ക് ആദ്യദിനം വമ്പന്‍ കളക്ഷന്‍. റിലീസ് ദിനത്തില്‍ വേള്‍ഡ് വൈഡായി 100 കോടിയിലേറെ കളക്ട് ചെയ്യാന്‍ സാധിച്ചു.
പ്രമുഖ ട്രാക്കിങ് വെബ്സൈറ്റായ സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം കൂലിയുടെ ആദ്യദിന ഇന്ത്യ നെറ്റ് കളക്ഷന്‍ 65 കോടിയാണ്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് 125-150 കോടിയായിരിക്കും.
അതേസമയം ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. ഇത് ബോക്സ്ഓഫീസിലും 'കൂലി'ക്ക് തിരിച്ചടിയായേക്കും. അഭിനേതാക്കളുടെയും സംവിധായകന്റെയും പ്രതിഫലം മാത്രം നോക്കിയാല്‍ ഏതാണ്ട് 300 കോടിക്ക് അടുത്തുണ്ട്. രജനികാന്തിന്റെ പ്രതിഫലം 150-250 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകന് ലോകേഷ് കനകരാജിന്റെ പ്രതിഫലം 50 കോടിയാണ്. കാമിയോ റോളില്‍ എത്തുന്ന ആമിര്‍ ഖാന് 'കൂലി'യില്‍ അഭിനയിക്കാന്‍ പ്രതിഫലം വാങ്ങിയിട്ടില്ല. നാഗാര്‍ജുന 24-30 കോടി, ശ്രുതി ഹാസന് നാല് കോടി, സത്യരാജ് അഞ്ച് കോടി, ഉപേന്ദ്ര നാല് കോടി, സൗബിന് ഷാഹിര്‍ ഒരു കോടി എന്നിങ്ങനെയാണ് മറ്റു അഭിനേതാക്കളുടെ പ്രതിഫലം.
രണ്ടാം ദിനമായ ഇന്ന് മുതലുള്ള കളക്ഷന്‍ ആയിരിക്കും ചിത്രത്തിന്റെ ബോക്സ്ഓഫീസ് വിധി നിര്‍ണയിക്കുക. ബോക്സ്ഓഫീസില്‍ പരാജയമായാലും ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ ചിത്രം ലാഭകരമായ നിലയിലേക്ക് എത്തിയേക്കാമെന്നാണ് ബിസിനസ് അനലിസ്റ്റുകളുടെ പ്രവചനം.