അനുബന്ധ വാര്‍ത്തകള്‍
- അപര്‍ണ ദാസ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, സണ്ണിയ്ക്കൊപ്പം സൈജു കുറുപ്പ്, വരുന്നു പുതിയ സിനിമ
- ആദ്യത്തെ ന്യൂ ഇയര്‍, ആഘോഷം ലണ്ടനില്‍, ചിത്രങ്ങളുമായി നടി മീര നന്ദന്
- ബിഗ് ബജറ്റില്‍ ഒരു ടോവിനോ തോമസ് ചിത്രം കൂടി, 2024ലെ നടന്റെ ആദ്യപടം, സിനിമയെക്കുറിച്ച്, പുതിയ വിവരങ്ങള്‍
- 2024-ലെ ആദ്യ മോഹന്‍ലാല്‍ സിനിമ! 'മാളികപ്പുറം' സംവിധായകനൊപ്പം നടന്‍, പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ആരാധകര്‍
- 'മാളികപ്പുറം' ടീം വീണ്ടും വരുന്നു ! അടുത്ത ഓണത്തിന് റിലീസ്, പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍
വാണിയെ വിവാഹം കഴിക്കുന്നത് ഗ്ലാഡിസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം; നടന്‍ ബാബുരാജിന്റെ ജീവിതം
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ബാബുരാജ് വാണിയെ വിവാഹം കഴിക്കുന്നത്
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബാബുരാജ്. പ്രമുഖ നടി വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിതപങ്കാളി. എന്നാല്‍ വാണിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ബാബുരാജ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതേ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. ഗ്ലാഡിസ് ആണ് ബാബുരാജിന്റെ ആദ്യ ജീവിതപങ്കാളി. ബാബുരാജിന് ആദ്യ ഭാര്യയില്‍ രണ്ട് ആണ്‍മക്കളുണ്ട്. അഭയ്, അക്ഷയ് എന്നാണ് മക്കളുടെ പേര്.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ബാബുരാജ് വാണിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വാണി വിശ്വനാഥുമായുള്ള ബന്ധത്തിലും ബാബുരാജിന് രണ്ട് മക്കളുണ്ട്. ആര്‍ച്ചയും ആരോമലും.
ആദ്യ ഭാര്യയും ആ ബന്ധത്തിലുള്ള മക്കളുമായും ബാബുരാജിന് വളരെ അടുത്ത സൗഹൃദമുണ്ട്. തന്റെ ആദ്യ വിവാഹബന്ധത്തെ കുറിച്ച് ബാബുരാജ് എവിടെയും കാര്യമായി പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇത് അറിയില്ല.