1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. meera nandan new year at london bridge with her Husband

ആദ്യത്തെ ന്യൂ ഇയര്‍, ആഘോഷം ലണ്ടനില്‍, ചിത്രങ്ങളുമായി നടി മീര നന്ദന്‍

meera nandan
ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയത്തിലൂടെ കടന്നു പോകുകയാണ് നടി മീര നന്ദന്‍. 2024 മീരയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. ഇനിയുള്ള ജീവിതയാത്രയില്‍ ശ്രീജുവും നടിയുടെ കൂടെയുണ്ടാകും. മീരയുടെ ഇത്തവണത്തെ പുതുവത്സരം ആഘോഷം ഭാവി ഭര്‍ത്താവിനൊപ്പം ലണ്ടനിലായിരുന്നു. 
 
2023 അവസാനത്തോടെയായിരുന്നു മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ച ശേഷം മീരയെ കാണാനായി ലണ്ടനില്‍ നിന്ന് ശ്രീജു ദുബായില്‍ എത്തുകയായിരുന്നു.തുടര്‍ന്നാണ് ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നത്.
എറണാകുളം എളമക്കരയിലെ പേരണ്ടൂരില്‍ നന്ദകുമാറിന്റെയും മായയുടെയും മകളായി 1990 നവംബര്‍ 26 ന് മീരാ നന്ദകുമാര്‍ എന്ന മീര നന്ദന്‍ ജനിച്ചു. 32 വയസ്സാണ് നടിയുടെ പ്രായം.
 
ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര നന്ദന്‍. ദിലീപിന്റെ 'മുല്ല' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയില്‍ മത്സരിക്കാന്‍ എത്തി അവതാരകയായി മാറിയ മീര പിന്നീട് സിനിമ ലോകത്ത് സജീവമായി. മലയാളത്തിന് പുറത്തും മീരയെ തേടി അവസരങ്ങള്‍ വന്നു.തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35ല്‍ കൂടുതല്‍ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
 
സിനിമ അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തവരുകയാണ് നടി.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അപര്‍ണ ദാസ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, സണ്ണിയ്‌ക്കൊപ്പം സൈജു കുറുപ്പ്, വരുന്നു പുതിയ സിനിമ