ബിഗ് ബജറ്റില്‍ ഒരു ടോവിനോ തോമസ് ചിത്രം കൂടി, 2024ലെ നടന്റെ ആദ്യപടം, സിനിമയെക്കുറിച്ച്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ജനുവരി 2024 (08:59 IST)
2024 പിറക്കുമ്പോള്‍ ടോവിനോ തോമസിന്റെ പുതിയ ചിത്രം കൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. വലിയൊരു സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്. പറയേണ്ട വിഷയമാണ് സിനിമ പറയാന്‍ പോകുന്നതെന്ന് സംവിധായകന്‍ അനുരാജ് മനോഹര്‍ പറഞ്ഞു.കല്ല്യാശ്ശേരി തീസിസിലൂടെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ അബിന്‍ ജോസഫ് എഴുതുന്ന ആദ്യ സിനിമയാണ് ഇത്.

'സംഭവബഹുലവും സന്തോഷം നിറഞ്ഞതുമായ ഒരു വര്‍ഷം കൂടെ കടന്നുപോകുന്നു.വളരെ നിര്‍ണ്ണായകമായ വളവുകളും തിരിവുകളും അതിജീവിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഈ വര്‍ഷത്തെ ഏറ്റവും പോസിറ്റീവ് ആയ കാര്യം.

സിനിമയെടുക്കാന്‍ പ്ലാന്‍ ചെയ്ത കാലം മുതല്‍ മനസിലെ നായകനായിരുന്നു, ടൊവീനോ തോമസ്. ദീര്‍ഘമായ കാത്തിരിപ്പിനു ശേഷം ടൊവി നായകനാകുന്ന സിനിമ സംഭവിക്കാന്‍ പോകുന്നു.

വലിയ സിനിമയാണ്.പറയേണ്ട വിഷയമാണ്.പുതുവര്‍ഷത്തിലെ പ്രതീക്ഷയാണ്.

കല്ല്യാശ്ശേരി തീസിസിലൂടെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ അബിന്‍ ജോസഫ് എഴുതുന്ന ആദ്യ സിനിമ.

മികവാര്‍ന്ന സിനിമകള്‍ മലയാളത്തിനു നല്‍കിയ ആന്റോ ജോസഫ് ഫിലിം കമ്പനിയും ക്യാമറ കൊണ്ടു വിസ്മയിപ്പിക്കുന്ന ജോമോന്‍ ടി. ജോണും ചിരകാല സുഹൃത്ത് ഷമീര്‍ മുഹമ്മദും ഷെമീറും(editor) ചേര്‍ന്നാണ് നിര്‍മാണം. .

കൂടുതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കാം',-അനുരാജ് മനോഹര്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :