1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. action-packed trailer of Jawan

Jawan Trailer: 'ജവാന്‍' പവര്‍ഫുള്‍ ട്രെയിലര്‍ എത്തി,രണ്ടേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യം, കണ്ടില്ലേ ?

Shah Rukh Khan
ഷാരൂഖ് ഖാന്‍, നയന്‍താര, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ ട്രെയിലര്‍ പുറത്ത്. രണ്ടേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സിനിമയെ കുറിച്ച് ഒരു സൂചന നല്‍കുന്നു. സിനിമ പ്രേമികള്‍ക്ക് ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെ ഷാരൂഖ് ഖാന്‍ ചിത്രം സമ്മാനിക്കും.

പ്രിയാമണി, യോഗി ബാബു എന്നിവരെ കൂടാതെ ദീപിക പദുക്കോണ്‍, വിജയ്, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങള്‍ അതിഥി വേഷത്തില്‍ എത്തും. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. എ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
 
 
 
 
അടുത്ത ലേഖനം
മക്കള്‍ക്കുമൊപ്പം ഓണം ആഘോഷിച്ച് വിജയ് സേതുപതി, നടന്റെ കുടുംബ വിശേഷങ്ങള്‍