ലുങ്കി ഡാന്‍സിന് ശേഷം, ഷാരൂഖിന്റെ തകര്‍പ്പന്‍ ഡാന്‍സ്,നിറം കൂട്ടാന്‍ പ്രിയാമണിയും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 ജൂലൈ 2023 (15:04 IST)
ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ ആദ്യ ഗാനം പുറത്തുവന്നു.'സിന്ദാ ബാന്ദ..'എന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. തീര്‍ന്നില്ല അനിരുദ്ധ് തന്നെയാണ് ഇത് പാടിയിരിക്കുന്നതും. ഗാനരംഗത്തെ പ്രധാന ആകര്‍ഷണം ഷാരൂഖിന്റെ തകര്‍പ്പന്‍ ഡാന്‍സ് തന്നെയാണ്.
ഷാരൂഖിനൊപ്പം ഗാനരംഗത്തിന്റെ നിറം കൂട്ടാന്‍ പ്രിയാമണിയും എത്തുന്നു.ലുങ്കി ഡാന്‍സിന് ശേഷം ഷാരുഖിനൊപ്പം പ്രിയാമണി ചുവടുവെക്കുന്ന ഗാനം ഹിറ്റ് ലിസ്റ്റില്‍ നേടുമെന്ന് ഉറപ്പാണ്.

?ഈ ഗാനത്തിന് മാത്രമായി 15 കോടിയാണ് നിര്‍മ്മാതാക്കള്‍ ചെലവഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം ഡാന്‍സര്‍മാരെയാണ് ഈ സോങ്ങിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :