9 മാസത്തിനിടെ രണ്ടാം തവണ,ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ഷാരൂഖ് ഖാന്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (11:29 IST)
'ജവാന്‍' റിലീസിന് ഒരുങ്ങുമ്പോള്‍ ക്ഷേത്രദര്‍ശനം നടത്തി നടന്‍ ഷാരൂഖ് ഖാന്‍.ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലാണ് നടന്‍ എത്തിയിരിക്കുന്നത്. ജമ്മുവിലെ റിയാസി ജില്ലയിലുള്ള ത്രികുട മലനിരകളിലാണ് മാതാ വൈഷ്ണോ ദേവി ക്ഷേത്രമുള്ളത്.
ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു നടന്റെ ക്ഷേത്രദര്‍ശനം. വൈകുന്നേരത്തോടെ കത്രയിലെ ബേസ് ക്യാമ്പില്‍ നടന്‍ എത്തി. രാത്രി 11:40നാണ് ദര്‍ശനം പൂര്‍ത്തിയാക്കി കാരം മടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഷാരൂഖ് നടന്നു നീങ്ങുന്നത് വീഡിയോയില്‍ കാണാന്‍ ആകുന്നു.

9 മാസത്തിനിടെ രണ്ടാം തവണയാണ് ഇതേ ക്ഷേത്രത്തിലേക്ക് നടന്‍ എത്തുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :