1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aadujeevitham final schedule shooting begins at pathanamthitta

ആടുജീവിതം കേരളത്തിലെ അവസാനഘട്ട ചിത്രീകരണം തുടങ്ങി, ഷൂട്ടിംഗ് തുടങ്ങി നാല് വര്‍ഷം,160 ദിവസങ്ങളായി ചിത്രീകരണം

Aadujeevitham
ആടുജീവിതം കേരളത്തിലെ അവസാനത്തെ ഷെഡ്യൂള്‍ ആരംഭിച്ചു.പത്തനംതിട്ട റാന്നിയിലാണ് ചിത്രീകരണം.
 
ജയില്‍ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. 2018ല്‍ ചിത്രീകരണം തുടങ്ങിയതും പത്തനംതിട്ടയില്‍ തന്നെയായിരുന്നു. നാല് വര്‍ഷത്തോളമായി സിനിമയുടെ ചിത്രീകരണത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മലയാള സിനിമയ്ക്ക് ഇത്രയും നീണ്ട ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ ഉണ്ടാവുന്നത് ആദ്യമായിട്ടാണ്.
 
 160 ദിവസങ്ങളായിരുന്നു സിനിമയുടെ ചിത്രീകരണം. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തീയറ്ററുകളില്‍ എത്തിക്കാന്‍ ആകുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മഞ്ജു വാര്യര്‍ എത്തി അജിത്തിന്റെ കൂടെ അഭിനയിക്കാന്‍, എന്നാല്‍ നായകന്‍ നാട്ടിലില്ല, ഉടനെത്തും