Aadu Comedy Scene:ഇനി ചിരിക്കാം...ആട് സിനിമയിലെ സൂപ്പര്‍ കോമഡി രംഗങ്ങള്‍ കാണാം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (12:40 IST)
ആട് സിനിമയിലെ കോമഡി രംഗങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.ഷാജി പാപ്പനും പിള്ളേരെയും വീണ്ടും കാണാനായി കാത്തിരിക്കുകയാണ് ഓരോരുത്തരും. 'ആട് 3'അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് നേരത്തെ ലഭിച്ച വിവരം.2017 ഡിസംബര്‍ 22നാണ് റിലീസ് ആയത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയറിലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ കൂടിയായിരുന്നു ഈ ചിത്രം.
എട്ടു കോടില്‍ നിര്‍മ്മിച്ച ചിത്രം നിര്‍മ്മാതാവിന് വന്‍ ലാഭം നേടിക്കൊടുത്തു.33 കോടിയോളം രൂപ നേടാന്‍ സിനിമയ്ക്കായി. സിനിമയിലെ കോമഡി രംഗങ്ങള്‍ കാണാം.
2015-ലാണ് 'ആട് :ഒരു ഭീകരജീവിയാണ്' റിലീസ് ചെയ്തത്. തീയറ്ററില്‍ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് രണ്ടാം ഭാഗം സ്വീകരിച്ചത്.ആദ്യഭാഗത്തിലെ താരനിര രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.


ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്‍ഹാന്‍ , ബിജുകുട്ടന്‍, നെല്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ഫ്രൈഡേ ഫിലംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.ഷാന്‍ റഹ്‌മാനിന്റെതാണ് സംഗീതം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :