'പാട്ട്, അടി, ആട്ടം - റിപ്പീറ്റ്'; പ്രഭുദേവ-എസ്.ജെ.സിനു ചിത്രത്തിന് തുടക്കമായി

രേണുക വേണു| Last Modified വ്യാഴം, 1 ജൂണ്‍ 2023 (13:27 IST)

ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മിച്ച് എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. 'പേട്ട റാപ്' എന്നാണ് ചിത്രത്തിന്റെ പേര്. പ്രഭുദേവ നായകനാകുന്ന ചിത്രത്തില്‍ വേദികയാണ് നായിക.

'പാട്ട്, അടി, ആട്ടം - റിപ്പീറ്റ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രണയം, ആക്ഷന്‍, സംഗീതം, നൃത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് ടാഗ് ലൈനില്‍ നിന്ന് തന്നെ വ്യക്തമാണ്.

പോണ്ടിച്ചേരി, ചെന്നൈ, കേരളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ജിബൂട്ടി, തേര് എന്നീ മലയാള ചിത്രങ്ങള്‍ക്ക് ശേഷം എസ്.ജെ.സിനു ഒരുക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഡിനില്‍ പി.കെയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ജിത്തു ദാമോദര്‍. ഡി.ഇമാന്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ പാട്ടിന് വളരെ പ്രാധാന്യമുണ്ട്. എ.ആര്‍.മോഹനനാണ് കലാസംവിധാനം. എഡിറ്റര്‍ സാന്‍ ലോകേഷ്.

പ്രഭുദേവ, വേദിക എന്നിവര്‍ക്കൊപ്പം വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേ,് തിലക്, കലാഭവന്‍ ഷാജോണ്‍, രാജീവ് പിള്ള, അരുള്‍ദാസ്, മൈം ഗോപി, റിയാസ് ഖാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചീഫ് കോ ഡയറക്ടര്‍ - ചോഴന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - എം എസ് ആനന്ദ്, ശശികുമാര്‍ എന്‍, ഗാനരചന -
വിവേക, മദന്‍ കാര്‍ക്കി, പ്രോജക്ട് ഡിസൈനര്‍ - തുഷാര്‍ എസ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ - സഞ്ജയ് ഗസല്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ് - സായ് സന്തോഷ്, പി ആര്‍ ഓ - നിഖില്‍ മുരുകന്‍, പ്രതീഷ് ശേഖര്‍, വി എഫ് എക്സ് - വിപിന്‍ വിജയന്‍, ഡിസൈന്‍ -
മനു ഡാവിഞ്ചി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ ...

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ
സര്‍ക്കാര്‍ ടെന്‍ഡര്‍ പ്രക്രിയകളിലൂടെയും വിതരണക്കാരുമായുള്ള ചര്‍ച്ചകളിലൂടെയും പരമാവധി ...

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് ...

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് പരിക്കേറിയാള്‍ മരിച്ചു
കര്‍ണാടക ചിക്കമഗളൂരുവിലെ നീന്തല്‍ക്കുളത്തില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ...

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ...

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി
ലഹരി ഉപയോഗം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പദ്ധതികള്‍ ...

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; ...

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ എടപ്പാളില്‍ യുവാവിനെ വാളുകാട്ടി ഭീഷണിപ്പെടുത്തി ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആണെന്ന് സിഎജി റിപ്പോര്‍ട്ട്. 2020 മുതല്‍ ...